എ ബി കുട്ടിയാനത്തിന് സ്വീകരണം നല്‍കി
Sep 23, 2016, 10:30 IST
ഷാര്‍ജ: (www.kasargodvartha.com 23/09/2016) സന്ദര്‍ശനാര്‍ത്ഥം യു എ ഇയിലെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ എ.ബി. കുട്ടിയാനത്തിന് സ്വീകരണം നല്‍കി. ഷാര്‍ജ ഖല്‍ബയില്‍ യു.എ.ഇ ആലൂര്‍ നുസ്രത്തുല്‍ ഇസ്ലാം ദഫ് സംഘമാണ് സ്വീകരണമൊരുക്കിയത്. പരിപാടിയില്‍ ദഫ്‌സംഘം മുഖ്യരക്ഷാധികാരി എ.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ദഫ്ഉസ്താദ് എ.എം മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.
സിറാജ് ദിനപത്രം ഗള്‍ഫ് റിപോര്‍ട്ടര്‍ ഷംസു പെരിയ മുഖ്യാതിഥിയായിരുന്നു. പാരമ്പര്യ കലകളെ നെഞ്ചോട് ചേര്‍ത്ത് മുറുകെപിടിച്ച് മുന്നേറുന്ന യുഎഇ ആലൂര്‍ നുസ്രത്തുല്‍ ഇസ്ലാം സംഘത്തിന്റെ പരിപാടികള്‍ വിവിധ ദൃശ്യ ശ്രവ്യ പത്ര മാധ്യമങ്ങളിലൂടെ കാണാനും അറിയാനും സാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ നേരില്‍ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് എ.ബി പറഞ്ഞു.
ലത്വീഫ് മുണ്ടക്കൈ, മഹ് മൂദ് ഏര്‍ടെല്‍, മൊയ്തീന്‍ ടി.എ, ഷമീര്‍ ടി.എ, ഇര്‍ഷാദ് ടി.കെ, മഅ്ഷൂഖ് ആലൂര്‍, ബദ്‌റുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഷഫീഖ് ടി.എ സ്വാഗതവും നൗഷാദ് തായല്‍ നന്ദിയും പറഞ്ഞു.

Keywords: Sharjah, Gulf, Reception, UAE Aloor Nusrathul Islam Sangham, Reception for A.B Kuttiyanam.