ഖത്തര്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനം ശ്ലാഘനീയം: പി.ജി. മുഹമ്മദ്
Nov 21, 2014, 09:00 IST
ദോഹ: (www.kasargodvartha.com 21.11.2014) സോഷ്യല്‍ സെക്യൂരിറ്റി സ്കീമടക്കം നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ് പറഞ്ഞു. കാസര്‍കോട് ജില്ലാ കമ്മിറ്റി പി.ജി. മുഹമ്മദിനും മാഹിന്‍ കുന്നിലിനും നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് എം.വി. ബഷീര്‍ അധ്യക്ഷത വഹിച്ചു. എസ്.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. മാഹിന്‍ കുന്നില്‍, നാസര്‍ കൈതക്കാട്, കെ.സ്. ഉദുമ, ആദംകുഞ്ഞി തളങ്കര, ശംസു ഉദിനൂര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡണ്ട് എം.വി. ബഷീര്‍ അധ്യക്ഷത വഹിച്ചു. എസ്.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. മാഹിന്‍ കുന്നില്‍, നാസര്‍ കൈതക്കാട്, കെ.സ്. ഉദുമ, ആദംകുഞ്ഞി തളങ്കര, ശംസു ഉദിനൂര്‍ എന്നിവര്‍ സംസാരിച്ചു.
Keywords : Kasaragod, Gulf, KMCC, Qatar, Reception, Dhoha, PJ Muhammed, Mahin Kunnil.