city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്ലബ്ബ് ലോകകപ്പ് കിരീടം റയലിന്; വിജയ ഗോള്‍ നേടിയത് റൊണാള്‍ഡോ; റയലിനിത് സീസണിലെ അഞ്ചാം കിരീടം

അബുദാബി:  (www.kasargodvartha.com 17.12.2017) ക്ലബ്ബ് ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ടു തവണ കിരീടം നേടുന്ന ടീമെന്ന റെക്കോഡുമായി റയല്‍ 2017 ലെ ക്ലബ്ബ് ലോകകപ്പ് കിരീടം ചൂടി. രണ്ട് ലോകകപ്പ് താരങ്ങള്‍ അടങ്ങിയ ബ്രസീലിയന്‍ ക്ലബ്ബ് ഗ്രമിയോയെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് റയല്‍ പരാജയപ്പെടുത്തിയത്. 53 ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഫ്രീകിക്കിലൂടെ വിജയഗോള്‍ നേടിയത്. ബാഴ്‌സലോണ മൂന്നു തവണ ക്ലബ്ബ് ലോക കപ്പ് കിരീടം നേടിയിട്ടുണ്ടെങ്കിലും അത് തുടര്‍ച്ചയായി ആയിരുന്നില്ല.

ക്ലബ്ബ് ലോകകപ്പ് കിരീടം റയലിന്; വിജയ ഗോള്‍ നേടിയത് റൊണാള്‍ഡോ; റയലിനിത് സീസണിലെ അഞ്ചാം കിരീടം

റയലിന്റെ വമ്പന്‍ താരനിരയെ കൂസാതെ കളി മെനഞ്ഞ ഗ്രമിയോ പ്രതിരോധം ശക്തമാക്കിയിരുന്നെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. കളിയില്‍ ചെറിയൊരു പഴുതുപോലും റയലിന് നല്‍കിയിട്ടില്ല. റൊണാള്‍ഡോ, കരിം ബന്‍സേമ എന്നിവര്‍ ആവത് പരിശ്രമിച്ചെങ്കിലും ഒന്നാം പകുതി ഗോള്‍രഹിതമായി അവസാനിച്ചു. റൊണാള്‍ഡോയുടേയും ബെന്‍സേമയുടേയും ഗോളാകുമെന്ന് പ്രതീക്ഷിച്ച ആറോളം അവസരങ്ങളാണ് ഗ്രമിയോയുടെ ഗോളി നിഷ്ഫലമാക്കിയത്.

ക്ലബ്ബ് ലോക കപ്പ് നേടിയതോടെ സീസണിലെ അഞ്ചാംകിരീടം എന്ന നേട്ടവും റയല്‍ മാഡ്രിഡ് സ്വന്തമാക്കി. സ്പാനിഷ് ലീഗ് കിരീടം, സ്പാനിഷ് സൂപ്പര്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, യുവേഫാ സൂപ്പര്‍ കപ്പ് എന്നീ നേട്ടങ്ങള്‍ റയല്‍ നേരത്തെ ഈ സീസണില്‍ സ്വന്തമാക്കിയിരുന്നു. 2016 ജനുവരിയില്‍ റയലിന്റെ പരിശീലകനായി ചുമതലയേറ്റ ശേഷം സിദാന്‍ റയലിന് നേടിക്കൊടുക്കുന്ന എട്ടാം കിരീടമാണിത്.

Keywords:  World, Sports, news, Top-Headlines, Football, Abudhabi, Gulf, Real Madrid vs. Gremio: Ronaldo leads Los Blancos to Club World Cup win

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia