city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മസ്‌കറ്റ് എയര്‍പോര്‍ട്ടില്‍ ലഗേജുകള്‍ക്ക് നിയന്ത്രണം

മസ്‌കറ്റ്: (www.kvartha.com 21.082017) മസ്‌കറ്റ് എയര്‍പോര്‍ട്ടില്‍ ലഗേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച നിബന്ധനകള്‍ കര്‍ശനമാക്കി ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. സുരക്ഷയും സുഗമമായ ചെക്ക് ഇന്‍ നടപടികളും ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദേശം. ലഗേജുകള്‍ കൃത്യമായ രൂപത്തിലുള്ളവയല്ലെങ്കില്‍ കൂടുതല്‍ സുരക്ഷാ പരിശോധന ആവശ്യമുള്ള സമയങ്ങളില്‍ പ്രയാസം സൃഷ്ടിക്കും. ഇതൊഴിവാക്കാനാണ് പുതിയ തീരുമാനമെന്ന് അധികൃതരുടെ വാദം.

മസ്‌കറ്റ് എയര്‍പോര്‍ട്ടില്‍ ലഗേജുകള്‍ക്ക് നിയന്ത്രണം

പുതിയ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ബ്ലാങ്കറ്റ് കൊണ്ട് പൊതിഞ്ഞും കയറുകൊണ്ട് വരിഞ്ഞ് കെട്ടിയതുമായ ലഗേജുകള്‍ ഇനി വിമാനത്താവളത്തില്‍ ഉപയോഗിക്കാന്‍ പറ്റില്ല. എന്നാല്‍ ബേബി സ്‌ട്രോളറുകള്‍, വീല്‍ ചെയറുകള്‍ തുടങ്ങിയവയ്ക്ക് നിരോധനമില്ലെന്നും എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനി വ്യക്തമാക്കി. ഗോള്‍ഫ് ബാഗിനുള്ള നിയന്ത്രണം ഒമാന്‍ എയറും അടുത്തിടെ ഒഴിവാക്കിയിരുന്നു.

മസ്‌കറ്റ്, സലാല, സുഹാര്‍ രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ വിമാന സര്‍വീസുകള്‍ക്കും കാബിന്‍ ക്ലാസ് വ്യത്യാസമില്ലാതെ പുതിയ നിബന്ധന ബാധകമാകും. പരന്ന രൂപത്തിലല്ലാത്ത ബാഗുകളുമായി എത്തുന്നവര്‍ അനുയോജ്യമായ സ്യൂട്ട്‌കേസുകളിലോ ട്രാവല്‍ ബാഗുകളിലോ ഇവ വീണ്ടും പാക്ക് ചെയ്യേണ്ടി വരും.

Keywords:  World, Gulf, Top-Headlines, news, Oman, Muscut, Airport, Ready to fly? Oman's airports bringing in new luggage rules

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia