city-gold-ad-for-blogger

ആര്‍.സി.എ ട്വന്റി20: കബീര്‍ കോളിയടുക്കത്തിന്റെ മികവില്‍ ടി.ബി.സി.സിക്ക് മൂന്നാം ജയം

റിയാദ്: (www.kasargodvartha.com 22.09.2014) ആര്‍.സി.എ (റിയാദ് ക്രിക്കറ്റ് അസോസിയേഷന്‍) ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടി.ബി.സി.സി.ക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ഇമ്രാന്‍ ഇലവനെ 94 റണ്‍സിനാണ് തോല്‍പിച്ചത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടി.ബി.സി.സി നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റിനു 203 റണ്‍സെടുത്തു. ടി.ബി.സി.സിക്ക് വേണ്ടി ചെറിയാന്‍ പുനലൂര്‍ അര്‍ധ ശതകം 62 (40 പന്തില്‍), ഫൈസല്‍ മൊഗ്രാല്‍ 15 പന്തില്‍ 35 ഉം ഷെരീഫ് കൈന്താര്‍ 19 പന്തില്‍ 28 ഉം അവസാന ഓവറുകളില്‍ ഷെരീഫുമൊത്ത് ഷമീം ചാലില്‍ ഒമ്പത് പന്തില്‍ നേടിയ 21 റണ്‍സും ടീമിനെ മികച്ച നിലയില്‍  എത്തിച്ചു.

മറുപടി ബാറ്റിംഗ് തുടങ്ങിയ ഇമ്രാന്‍ ഇലവന്‍ ഉമറിന്റെയും (35) അര്‍ഷദ് ഹുസൈന്റെയും (22)  ബാറ്റിംഗ് മികവില്‍ അഞ്ച് വിക്കറ്റിനു 105 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് കബീര്‍ പന്ത് ചെയ്യാനായെത്തിയത്. കബീറിന്റെ തുടരെയുള്ള നാല് പന്തുകളില്‍ നാല് ബാറ്റ്‌സ്മാന്മാരെ പവലിയനിലേക്ക് മടങ്ങിയപ്പോള്‍ അഞ്ചാമത്തെ പന്ത് ബൗണ്ടറി കടത്തിയെങ്കിലും അവസാന പന്തില്‍ മറ്റൊരു ബോള്‍ഡിലൂടെ കബീര്‍ ടീമിന് പെട്ടെന്ന് വിജയം നേടിക്കൊടുത്തു. അനീഷ് ചന്ദ്രന്‍ നാല് വിക്കറ്റ് നേടി. കബീര്‍ മാന്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ആര്‍.സി.എ ട്വന്റി20: കബീര്‍ കോളിയടുക്കത്തിന്റെ മികവില്‍ ടി.ബി.സി.സിക്ക് മൂന്നാം ജയം

Keywords : Gulf, Sports, Riyadh, Cricket Tournament, Cricket Association. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia