ആര്‍.സി.എ ടി20 ക്രിക്കറ്റ്: ടിബിസിസിക്ക് അഞ്ചാം വിജയം
Nov 4, 2014, 09:00 IST
- സലാം ഉപ്പളയ്ക്ക് ഒമ്പത് റണ്‍സിന് നാല് വിക്കറ്റ്
- ടിബിസിസി ക്വാര്‍ട്ടറില്‍ ഗ്രീന്‍ ബംഗ്ലയെ നേരിടും
റിയാദ്: (www.kasargodvartha.com 04.11.2014) ആര്‍.സി.എ ടി20 ക്രിക്കറ്റ് അല്‍ ഹൈര്‍ ബി ഡിവിഷന്‍ ടിബിസിസി 34 റണ്‍സിന് സെഹമിനെ പരാജയപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ ഒറിക്‌സ് ടൂര്‍ണമെന്റില്‍ ഫൈനലിലേറ്റ പരാജയത്തിനുള്ള മറുപടി കൂടിയായിരുന്നു ടിബിസിസിയുടെ വിജയം.
ഗ്രൂപ്പ് ചാമ്പ്യന്മാരായ ടിബിസിസി ഇതോടെ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രീന്‍ ബംഗ്ലയാണ് ക്വാര്‍ട്ടറിലെ എതിരാളി. അവസാന ലീഗ് മത്സരത്തില്‍ സെഹമിനെതിരെ ടോസ് കിട്ടിയ ടി.ബി.സി.സി നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റിന് 169 റണ്‍സെടുത്തു.
ആദ്യ ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട (മൂന്ന് റണ്‍സിന് രണ്ട് വിക്കറ്റ്) ടി.ബി.സി.സിയെ ചെറിയാന്‍ പുനലൂര്‍ (38), ഷെര്‍ഷാദ് തൃക്കരിപുര്‍ (36 ), ഹക്കീം ലിബാസ് (32 റണ്‍സ് 18 ബോളില്‍ ) ഷരീഫ് കൈന്താര്‍ (17) ഖാദര്‍ ആലമ്പാടി (15 റണ്‍സ് ആറ് ബോളില്‍) തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തി. മറുപടി ബാറ്റിംഗിങ്ങിനിറങ്ങിയ സെഹമിനെ കണിശതയാര്‍ന്ന ഫീല്‍ഡിങ്ങിലും (മൂന്ന് റണ്‍ ഔട്ടുകള്‍) സലാം ഉപ്പളയുടെയും 2.3 ഓവറില്‍ ഒമ്പത് റണ്‍സിന് മൂന്ന് വിക്കറ്റും, ഹക്കീം ലിബാസ് രണ്ട് ബോളിങ്ങിലും സെഹമിനെ 135 റണ്‍സിന് ഓള്‍ ഔട്ട് ആക്കി. സലാം ഉപ്പള കളിയിലെ കേമനായി. നവംബര്‍ ഏഴിന് വെള്ളിയാഴ്ചയാണ് ക്വാര്‍ട്ടര്‍ഫൈനല്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Cricket Tournament, Sports, Kasaragod, Gulf, TBCC.
Advertisement: