ആര്‍.സി.എ ട്വന്റി-20: ടി.ബി.സി.സി.ക്ക് രണ്ടാം ജയം
Sep 17, 2014, 10:30 IST
റിയാദ്: (www.kasargodvartha.com 17.09.2014) ആര്‍.സി.എ (റിയാദ് ക്രിക്കറ്റ് അസ്സോസിയേഷന്‍) ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടി.ബി.സി.സി.ക്ക് രണ്ടാം ജയം. പാക്ക് ഈഗിള്‍സിനെ 80 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ടി.ബി.സി.സി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ടി.ബി.സി.സി ഒരു ഘട്ടത്തില്‍ 3.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലായിരുന്നു. നാലാം വിക്കറ്റ് കൂട്ട്‌കെട്ടില്‍ ഫൈസല്‍ മൊഗ്രാല്‍ 56 റണ്‍സ് (32 പന്തില്‍) ചെറിയാന്‍ പുനലൂരും 27 (31 പന്തില്‍) ചേര്‍ന്ന് സ്‌കോര്‍ നാലിന് 146 ല്‍ എത്തിച്ചു. അവസാന ഓവറുകളില്‍ ഹക്കീം ലിബാസും, മഹേന്ദ്ര ദാസും ആഞ്ഞടിച്ച് സ്‌കോര്‍ 208 ല്‍ എത്തിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്ക് ഈഗിള്‍സ് 13.5 ഓവറില്‍ 128 ന് എല്ലാവരും പുറത്തായി. ഫൈസല്‍ മൊഗ്രാലാണ് പാക്ക് ഈഗിള്‍സിന്റെ നടുവൊടിച്ചത്- 3.5 ഓവറില്‍ 27 റണ്‍സിന് അഞ്ച് വിക്കറ്റ്. ഹക്കീം ലിബാസ് രണ്ടും ചെറിയാന്‍, സലാം ഉപ്പള ഓരോ വിക്കറ്റും നേടി. ഫൈസല്‍ മൊഗ്രാലാണ് കളിയിലെ കേമന്‍. ടി.ബി.സി.സിയുടെ മൂന്നാം മത്സരം വെള്ളിയാഴ്ച ഇമ്രാന്‍ ഇലവനുമായാണ്.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ടി.ബി.സി.സി (ദി ബ്ലാക്‌സ് ) റൗദ ഹീറ്റ്‌സിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Riyadh, Cricket Tournament, Sports, Gulf, Riyadh Cricket Association, Mogral.
Advertisement:
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ടി.ബി.സി.സി ഒരു ഘട്ടത്തില്‍ 3.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലായിരുന്നു. നാലാം വിക്കറ്റ് കൂട്ട്‌കെട്ടില്‍ ഫൈസല്‍ മൊഗ്രാല്‍ 56 റണ്‍സ് (32 പന്തില്‍) ചെറിയാന്‍ പുനലൂരും 27 (31 പന്തില്‍) ചേര്‍ന്ന് സ്‌കോര്‍ നാലിന് 146 ല്‍ എത്തിച്ചു. അവസാന ഓവറുകളില്‍ ഹക്കീം ലിബാസും, മഹേന്ദ്ര ദാസും ആഞ്ഞടിച്ച് സ്‌കോര്‍ 208 ല്‍ എത്തിച്ചു.
![]() |
ഫൈസല്‍ മൊഗ്രാല്‍ |