ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് നല്‍കുന്ന പദ്ധതി 10 ദിവസം കൂടി നീട്ടി നല്‍കി റാസല്‍ഖൈമ പൊലീസ്
Oct 1, 2020, 16:38 IST
റാസല്‍ഖൈമ: (www.kasargodvartha.com 01.10.2020) ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് നല്‍കുന്ന പദ്ധതി 10 ദിവസം കൂടി നീട്ടി നല്‍കി റാസല്‍ഖൈമ പൊലീസ്. 2019ലും അതിനു മുമ്പുമുള്ള ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് നല്‍കുന്ന പദ്ധതി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.
സെപ്തംബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ ഒന്നുവരെ ഇളവ് പ്രാബല്യത്തിലുണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് 10 ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു. അതേസമയം അപകടകരമായ വിധത്തില്‍ വാഹനമോടിച്ചതടക്കമുള്ള ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് ലഭിക്കില്ലെന്നും റാസല്‍ഖൈമ പൊലീസ് അറിയിച്ചു.
Keywords: News, Gulf, World, Top-Headlines, Fine, Police, Ras Al Khaimah, RAK extends 50% traffic fine discount scheme for 10 days