city-gold-ad-for-blogger

Rajmohan Unnithan | പ്രവാസികള്‍ നടത്തുന്നത് രണ്ടാം നവോഥാനമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി

ശാര്‍ജ: (www.kasargodvartha.com) കേരളത്തില്‍ നിന്നും വന്ന് ഉപജീവനത്തിനായി ഗള്‍ഫടക്കമുള്ള രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളാല്‍ നടക്കുന്നത് രണ്ടാം നവോഥാനമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി അഭിപ്രായപ്പെട്ടു. സാമൂഹ്യ-സാംസ്‌കാരിക മുന്നേറ്റമായിരുന്നു ഒന്നാം നവോഥാനമെങ്കില്‍ സാമ്പത്തിക-വിദ്യാഭ്യാസ മുന്നേറ്റം കേരളത്തിന് സാധ്യമായിക്കിട്ടിയത് കഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടുകളില്‍ കേരളത്തിന് പുറത്തേക്ക് ചെക്കേറിയ മലയാളി പ്രവാസികള്‍ മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.
   
Rajmohan Unnithan | പ്രവാസികള്‍ നടത്തുന്നത് രണ്ടാം നവോഥാനമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി

ഹ്രസ്വ സന്ദര്‍ശനാര്‍ഥം യു എ ഇയിലെത്തിയ എംപിക്ക് കാസര്‍കോടന്‍ പ്രവാസികളുടെ കൂട്ടായ്മയായ കെസെഫ് നല്‍കിയ സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന കാസര്‍കോടിന് എയിംസ് ലഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ശക്തമാക്കുമെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

കെസെഫ് ചെയര്‍മാന്‍ നിസാര്‍ തളങ്കര അധ്യക്ഷനായിരുന്നു. മുന്‍ കെസെഫ് സെക്രടറി എസ് കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ബി എം മഹ്മൂദ്, ജമാല്‍ പട്ടേല്‍, അഡ്വ. വൈ എ റഹീം, ടി വി നസീര്‍ എന്നിവര്‍ സംസാരിച്ചു. സെക്രടറി ജെനറല്‍ മുരളി നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. ഹുസൈനാര്‍ ഹാജി ഇടച്ചകൈ, നാരായണന്‍ നായര്‍, ഹംസ തൊട്ടി, ശൗഖത് പൂച്ചക്കാട്, ഹനീഫ് ചെര്‍ക്കള, ത്വാഹിര്‍ അലി പോറോപ്പാട്, സുധാകരന്‍, മുഹമ്മദ് കുഞ്ഞി ചൗക്കി, അബ്ദുല്ല ബേക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ട്രഷറര്‍ ഹനീഫ് എം സി നന്ദി പറഞ്ഞു.

Keywords: Rajmohan Unnithan, Sharjah News, UAE News, KESEF, Gulf News, Rajmohan Unnithan MP said that expatriates doing second revival.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia