Rajamohan Unnithan | സേവന രംഗത്ത് പ്രവാസികളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് രാജമോഹന്‍ ഉണ്ണിത്താന്‍ എംപി
May 26, 2023, 22:54 IST
ദുബൈ: (www.kasargodvartha.com) ആതുര സേവന രംഗത്ത് പ്രവാസികളുടെ സേവനം മാതൃകാപരമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമിറ്റി നൈഫ് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച രക്തദാന കാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസ ലോകത്തെമ്പാടും നിറഞ്ഞ് നില്‍ക്കുന്ന പ്രവാസി കൂട്ടായ്മയായ കെഎംസിസിയുടെ കീഴില്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്‍ഡ്യന്‍ പ്രവാസ സമൂഹത്തിന് അഭിമാനകരമായ നേട്ടമാണ് പ്രവാസ ലോകത്ത് സമ്മാനിക്കുന്നതെന്നും എംപി പറഞ്ഞു.
നാട്ടില്‍ കാരുണ്യ പ്രവര്‍ത്തനം നടത്തുമ്പോള്‍ തന്നെ പ്രവാസ ലോകത്തും ആ രാജ്യത്തിന്റെ ആരോഗ്യ മേഖലക്ക് വിലപ്പെട്ട സംഭാവനകളാണ് രക്തദാനം പോലെയുള്ള മഹത്തായ കര്‍മങ്ങളിലൂടെ ചെയ്യുന്നത്. രക്തദാന കാംപയിന്‍ ഒരുക്കുന്നതിലും രക്തദാനത്തിന്റ അനിവാര്യത പ്രചരിപ്പിക്കുന്ന വിഷയത്തിലും കെഎംസിസി ജില്ലാ കമിറ്റി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. എന്നും സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലകളില്‍ കെഎംസിസിയുടെ ഇടപെടല്‍ പ്രശംസനീയമാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
കൈന്‍ഡ്‌നെസ് ബ്ലഡ് ഡോണെഷന്‍ ടീമുമായി സഹകരിച്ചു കൊണ്ട് ദുബൈ ബ്ലഡ് ഡോനെഷന്‍ സെന്ററിലേക് നടത്തിയ രക്തദാന കാംപില്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. യുഎഇ കെഎംസിസി ട്രഷറര്‍ നിസാര്‍ തളങ്കര, സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് കൗണ്‍സില്‍ മുന്‍ സെക്രടറിയും കേരള വഖഫ് ബോര്‍ഡ് മുന്‍ സിഇഒയുമായ ബി എം ജമാല്‍, ഹംസ തൊട്ടി, ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, റഈസ് തലശേരി, റാഫി പട്ടേല്‍, നൗശാദ് കന്യപ്പാടി, അഖില്‍ദാസ്, മഹ്മൂദ് ഹാജി പൈവളിഗെ,സി എച് നൂറുദ്ദീന്‍, അബ്ബാസ് കളനാട്, യൂസുഫ് മുക്കൂട്, അശ്‌റഫ് പാവൂര്‍, ഫൈസല്‍ മുഹ്സിന്‍, സലീം ചെരങ്ങായി, ഫൈസല്‍ പട്ടേല്‍, ഇസ്മാഈല്‍ നാലാം വാതുക്കല്‍, ഹനീഫ് ബാവ നഗര്‍, റശീദ് ആവയില്‍, മുനീര്‍ പള്ളിപ്പുറം, ഇബ്രാഹിം ബേരികെ, ബശീര്‍ പാറപ്പള്ളി, സുബൈര്‍ അബ്ദുല്ല, യൂസുഫ് ഷേണി, ആരിഫ് കൊത്തിക്കാല്‍, ഉപ്പി കല്ലങ്കൈ, റസാഖ് ബദിയഡുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. സി എച് നൂറുദ്ദീന്‍ നന്ദി പറഞ്ഞു.

Keywords: Rajamohan Unnithan, Dubai News, Malayalam News, UAE News, KMCC, Rajamohan Unnithan MP said that activities of expatriates in field of service exemplary.
< !- START disable copy paste -->