ദുബൈയില്‍ റഹ് മത്തുല്ലാ ഖാസിമിയുടെ ഖുര്‍ആന്‍ പ്രഭാഷണം വെള്ളിയാഴ്ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Sep 9, 2015, 09:00 IST
ദുബൈ: (www.kasargodvartha.com 09/09/2015) പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഖുര്‍ആന്‍ പ്രഭാഷകനുമായ റഹ് മത്തുല്ലാ ഖാസിമി മുത്തേടത്തിന്റെ ദുബൈ പ്രഭാഷണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകരായ ദുബൈ എസ്.കെ.എസ്.എസ്.എഫ് തൃക്കരിപ്പൂര്‍ മേഖലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ബര്‍ദുബൈയിലെ അല്‍ ഫഹിദി മെട്രോക്ക് സമീപമുള്ള അല്‍മുസല്ല ടവറില്‍ 11ന് വൈകുന്നേരം ഏഴു മണിക്കാണ് പരിപാടി.
ഖാസിമി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സമസ്തയുടെ പൊതുവേദികളില്‍ പ്രത്യക്ഷപെടുന്നതും തന്റേതായ പ്രത്യേക ശൈലിയില്‍ വിഷയമവതരിപ്പിച്ചു പ്രഭാഷണം നടത്തി സജീവമാകുന്നതും നിറഞ്ഞ ആവേശത്തോടെയാണ് സമസ്ത അനുഭാവികള്‍ നോക്കികാണുന്നത് എന്നതുകൊണ്ട് അദ്ദേഹത്തിന്റെ ദുബൈ പ്രഭാഷണം ശ്രദ്ധേയമാവുകയാണ്. ദുബൈ സുന്നി സെന്റര്‍ പ്രസിഡണ്ട് സയ്യിദ് ഹാമിദ് കോയമ്മാ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പ്രവാസ മേഖലയിലെ മത - രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

Keywords : Dubai, SKSSF, Inauguration, Gulf, Trikaripure, Rahmathullah Qazimi.