city-gold-ad-for-blogger

റഹ് മാനിയ നഗര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍

ദുബൈ: (www.kasargodvartha.com 02.04.2017) കാസര്‍കോട് റഹ് മാനിയ നഗര്‍ വെല്‍ഫയര്‍ അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി ദേരയില്‍ നടന്നു. അഷ്ഫാഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയുടെ അവഗണനയെ കുറിച്ച് ചര്‍ച്ച ചെയ്തു. ജില്ലാ പിറവി മുതല്‍ പല പാക്കേജുകളും പദ്ധതികളും പ്രഖ്യാപിക്കാറുണ്ടെങ്കിലും എല്ലാം കടലാസു വിട്ടു ജനങ്ങളിലേക്ക് ഇറങ്ങി വരാറില്ല. വര്‍ഷങ്ങളായി ജില്ല നേരിടുന്ന അവഗണയ്ക്ക് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ 2017 - 18 ലെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സഫാത്ത് പള്ളിക്കാല്‍, സെക്രട്ടറി ജനറല്‍ നസീര്‍ കുസൈബി, ട്രഷറര്‍ ലത്വീഫ് എന്‍ എ, വൈസ് പ്രസിഡന്റ് അഷ്ഫാഖ് എ എം, റിയാസ് കംഫാസ്, ജോയിന്റ് സെക്രട്ടറി ഷിഹാബ് വെജ്, റസാഖ് സി എം, എക്‌സിക്യുട്ടിവ് മെമ്പര്‍മാരായി അലി വെജ്, അഷ്‌റഫ് സി എ, നൗഷാദ് വെജ്, മനാഫ് ടി എ, റൗഫ് എ ആര്‍, ഫൈസല്‍, സാബിത്ത് പള്ളിക്കാല്‍, റിയാസ്, അബ്ദുല്‍ നാഫി, മുസ്തഫ എന്നിവരെ തിരഞ്ഞെടുത്തു.

ഉപദേശക സമിതി അംഗങ്ങളായി ജലാലുദ്ദീന്‍ തങ്ങള്‍, മുഹമ്മദ് പി എം, ലത്വീഫ് ടി എ, ഹമീദ് പി എം എന്നിവരെയും തിരഞ്ഞെടുത്തു. അഷ്‌റഫ് വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു. മനാഫ് ടി എ സ്വാഗതവും, നസീര്‍ കുസൈബി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

റഹ് മാനിയ നഗര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍

Keywords : Dubai, Gulf, Committee, Meeting, Office- Bearers, Rahmaniya Nagar.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia