city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റഹ്മാനിയ കോളജ് 40-ാം വാര്‍ഷികം: ബഹ്‌റൈന്‍ ചാപ്റ്റര്‍ ഐക്യദാര്‍ഢ്യ സമ്മേളനം വെള്ളിയാഴ്ച

മനാമ: കടമേരി റഹ്മാനിയ അറബിക് കോളജിന്റെ 40-ാം വാര്‍ഷികവും സനദ് ദാന സമ്മേളനവും എപ്രില്‍ 18 മുതല്‍ 21 വരെ മര്‍ഹൂം ചീക്കിലോട്ട് കുഞ്ഞഹ്മദ്‌ മുസ്‌ലിയാര്‍ നഗറില്‍ വിവിധ പരിപാടികളോടെ നടക്കും. ഇതിന്റെ ഭാഗമായി റഹ്മാനിയ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ റഹ്മാനീസ് അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനം 19ന് രാത്രി 8.30ന് മനാമ സമസ്താലയത്തില്‍ നടക്കും.

സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും. ബഹ്‌റൈനിലെ വിവിധ ഏരിയാ പ്രതിനിധികളും പോഷക സംഘടനാ ഭാരവാഹികളും സംബന്ധിക്കും.

കേരളത്തിലാദ്യമായി മത സമന്വയ വിദ്യഭ്യാസത്തിന് തുടക്കം കുറിക്കുകയും സിലബസ് ആവിഷ്‌കരിച്ച് നടപ്പിലാക്കുകയും ചെയ്ത സമസ്തയുടെ പ്രമുഖ സ്ഥാപനമായ കടമേരി റഹ്മാനിയ അറബിക് കോളജിന്റെ സമ്മേളനം വിജയിപ്പിക്കാന്‍ നാട്ടിലും ഗള്‍ഫിലുമുള്ള മുഴുവന്‍ വിശ്വാസികളും പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് ബഹ്‌റൈന്‍ സമസ്ത നേതാക്കളും റഹ്മാനിയ അറബിക് കോളജ് കമ്മറ്റി
റഹ്മാനിയ കോളജ് 40-ാം വാര്‍ഷികം: ബഹ്‌റൈന്‍ ചാപ്റ്റര്‍ ഐക്യദാര്‍ഢ്യ സമ്മേളനം വെള്ളിയാഴ്ച
ഭാരവാഹികളും റഹ്മാനീസ് അസോസിയേഷനും അഭ്യര്‍ഥിച്ചു.

മനാമ സമസ്താലയത്തില്‍ ചേര്‍ന്ന റഹ്മാനീസ് ബഹ്‌റൈന്‍ ചാപ്റ്റര്‍ സംഗമത്തില്‍ സലീം ഫൈസി പന്തീരിക്കര അധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ സമസ്ത ജന. സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്, കോളജ് കമ്മറ്റി പ്രതിനിധി സൂപ്പി ജീലാനി, ഇസ്മാഈല്‍ വേളം എന്നിവര്‍ ആശംസകളര്‍പിച്ചു. ഖാസിം റഹ്മാനി സ്വാഗതവും, ഉബൈദുല്ല റഹ്മാനി നന്ദിയും പറഞ്ഞു.

Keywords: Kadameri Rahmaniya college, 40th anniversary, Bahrain, Programme, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia