city-gold-ad-for-blogger

ദുബൈയില്‍ ഖുര്‍ആന്‍ പഠനത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി 4 മലയാളി വിദ്യാര്‍ത്ഥികള്‍

ദുബൈ: (www.kasargodvartha.com 22.01.2020) വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി മനഃപാഠമാക്കുക എന്ന ലക്ഷ്യ സാക്ഷാത്കാരത്തിലേക്കുള്ള യത്‌നത്തിലാണ് നാല് മലയാളി വിദ്യാര്‍ത്ഥികള്‍. ദുബൈ റാശിദിയ്യ മര്‍കസ് സഹ്റത്തുല്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥികളായ അര്‍ഷാദ് അലി, മുഹമ്മദ് ബിഷര്‍, സഈദ് അബ്ദുല്‍ ജലീല്‍, മുഹമ്മദ് നഹ്യാന്‍ എന്നിവരാണ് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വിശുദ്ധ ഖുര്‍ആന്‍ പഠനം ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു മുടക്കം വരുത്താതെ ഒഴിവു സമയം വിനിയോഗിക്കുകയും ദിവസവും അല്‍പ നേരം അതിനായി മാറ്റി വെക്കുകയും ചെയ്തു കൊണ്ടാണ് കുട്ടികള്‍ ഖുര്‍ആന്‍ പഠനത്തിന് സമയം കണ്ടെത്തിയത്.

അധ്യാപന രംഗത്ത് മികച്ച പരിചയമുള്ള പണ്ഡിതന്മാരായ ഹാഫിസ് ബാസിം അല്‍ അസ്ഹരി ഈജിപ്റ്റ്, ഹാഫിസ് ഖാലിദ് ബാഖവി ഒറ്റപ്പാലം, ഹാഫിള് ഉമര്‍ സഖാഫി വണ്ടൂര്‍, ഹാഫിസ് ജബീര്‍ സഖാഫി നീലേശ്വരം എന്നിവരുടെ കീഴിലാണ് നാലുപേരും പഠിച്ചു കൊണ്ടിരിക്കുന്നത്.  പാരായണം, ഉച്ചാരണം, ശൈലി എന്നിവക്ക് പ്രത്യേക പരിശീലനവും കുട്ടികള്‍ക്ക് മര്‍കസ് സഹ്റയില്‍ ലഭിക്കുന്നുണ്ട്. ചെറിയ കാലയളവില്‍ അഞ്ചിലധികം ജുസ്ഹ് പൂര്‍ത്തിയാക്കിയ നാല് വിദ്യാര്‍ത്ഥികളെ സ്ഥാപന അധികൃതരും അധ്യാപകരും ചേര്‍ന്ന് അനുമോദിച്ചു. ഡയറക്റ്റര്‍ യഹ്യ സഖാഫി ആലപ്പുഴ അധ്യക്ഷത വഹിച്ചു.

ദുബൈയില്‍ ഖുര്‍ആന്‍ പഠനത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി 4 മലയാളി വിദ്യാര്‍ത്ഥികള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Dubai, Students, news, Gulf, quran-class, school, Quran study; First step completed by 4 Malayali students

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia