city-gold-ad-for-blogger

ക്യൂട്ടിക്ക് ദശവാര്‍ഷികാഘോഷത്തിന് ദോഹയില്‍ തുടക്കമായി

ദോഹ: (www.kasargodvartha.com 04/03/2016) ഖത്തറിലെ കാസര്‍കോടന്‍ പ്രവാസികളുടെ കൂട്ടായ്മയായ 'ക്യുട്ടീക്ക്' ന്റെ ദശവാര്‍ഷികാഘോഷം ദോഹ ഷാലിമാര്‍ പാലസ് ഹാളില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രൗഡോജ്ജലമായ ആഘോഷം പ്രമുഖ വ്യവസായി ഡോ പി എ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഡോ എം പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. ക്യുട്ടീക്കിന്റെ പുതിയ ലോഗോ ഷാഫി ഹാജി പ്രകാശനം ചെയ്തു.

ക്യുട്ടീക്ക് മാനേജിംഗ് ഡയറക്ടര്‍ ലുഖ്മാനുല്‍ ഹക്കീം, പി എ ഇബ്രാഹിം ഹാജിക്ക് ഉപഹാരം നല്‍കി. ക്യൂട്ടീക്ക് സ്ഥാപകന്‍മാരായ ആദം കുഞ്ഞി തളങ്കര, മുസ്തഫ ബാങ്കോട് എന്നിവരെ ഡോ പി എ ഇബ്രാഹിം ഹാജി ആദരിച്ചു. മികച്ച അക്കാദമിക്ക് വിജയം നേടിയ ക്യൂട്ടീക്ക് അംഗങ്ങളുടെ മക്കളായ റുഖിയ ലുബൈബ ലുഖ്മാന്‍, ഖദീജത്ത് അഫ്രുസ ഹാരിസ് എന്നിവര്‍ക്ക് സ്വര്‍ണ മെഡല്‍ നല്‍കുകയും മഹ് മൂദ് പി എ, സത്താര്‍ നെല്ലിക്കുന്ന് എന്നിവര്‍ ഉപഹാരവും നല്‍കി.

പുതിയ ലോഗോയ്ക്ക് രൂപകല്‍പന ചെയ്തതിന് ഇബ്രാഹി ഖലീല്‍ മാഹിന് ചടങ്ങില്‍ വെച്ച് ആഡിറ്റര്‍ മന്‍സൂര്‍, റോബര്‍ട്ടിക്ക് ശാസ്ത്രജന്‍ ഡോ മുഹമ്മദ് ഷക്കീറിന് പ്രഥമ ജനറല്‍ സെക്രട്ടറി യൂസുഫ് ഹൈദര്‍, ഖിറാഅത്ത് അവതാരകന്‍ മാസ്റ്റര്‍ ഇര്‍ഷാദുല്‍ ഹസ്സന് എക്‌സിക്യുട്ടിവ് സെക്രട്ടറി അബ്ദുല്ല ത്രീ സ്റ്റാര്‍ ഉപഹാരം നല്‍കി. സാദിഖ് അലി ശിഹാബ് തങ്ങള്‍, കാടക്‌സ് സെക്രട്ടറി ഉണ്ണി നമ്പ്യാര്‍, മുസ്തഫ സൗദി ഗ്രൂപ്പ്, അന്‍വര്‍ അല്‍ സമാന്‍ എക്‌സ്‌ചേഞ്ച്, ഡോ ഹസ്സന്‍ കുഞ്ഞി, ഷാലി ബേക്കല്‍, ഖാദര്‍ ഹാജി കണ്ണൂര്‍, എം ടി പി മുഹമ്മദ് കുഞ്ഞി, കെ എസ് മുഹമ്മദ് കഞ്ഞി, മുഹമ്മദ് കുഞ്ഞി ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍, മുഹമ്മദ് കുഞ്ഞി ചിത്താരി, മുട്ടം മഹമൂദ് എന്നിവര്‍ സംബന്ധിച്ചു.

ഖത്തറിലെ പ്രശസ്ത ഗായകന്‍ മജീദ് ചെമ്പിരിക്കയുടെ ഗാനമേള ആഘോഷത്തിന് കൊഴുപ്പേകി. എം ലുഖ്മാനുല്‍ ഹക്കീം സ്വാഗതവും ഡയറക്ടര്‍ കെ.എസ് അബ്ദുല്ലക്കുഞ്ഞി നന്ദിയും പറഞ്ഞു.

ക്യൂട്ടിക്ക് ദശവാര്‍ഷികാഘോഷത്തിന് ദോഹയില്‍ തുടക്കമായി

ക്യൂട്ടിക്ക് ദശവാര്‍ഷികാഘോഷത്തിന് ദോഹയില്‍ തുടക്കമായി

ക്യൂട്ടിക്ക് ദശവാര്‍ഷികാഘോഷത്തിന് ദോഹയില്‍ തുടക്കമായി

Keywords : Doha, Qatar, Celebration, Inauguration, Programme, Gulf, Qteak,Qteak 10th anniversary celebrations began.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia