ഖത്തറില്‍ ചെക്കിടപാടുകള്‍ക്ക് പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തി സെന്‍ട്രല്‍ ബാങ്ക്
ദോഹ: (www.kasargodvartha.com 13.10.2020) ഖത്തറില്‍ ചെക്കിടപാടുകള്‍ക്ക് പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തി സെന്‍ട്രല്‍ ബാങ്ക്. അപേക്ഷകന് പുതിയ ചെക്ക് അനുവദിക്കുന്നത് നേരത്തെയുള്ള കടബാധ്യതകളും വീഴ്ചകളും തീര്‍ത്തതിന് ശേഷം മാത്രമാണ്. ചെക്കുകള്‍ മടങ്ങുന്ന സാഹചര്യം കുറയ്ക്കുകയെന്ന ലക്ഷ്യവുമായാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ചെക്കിടപാടുകളില്‍ പുതിയ നിബന്ധനകളും നിയന്ത്രണങ്ങളും കൊണ്ടുവന്നത്.
ഇതനുസരിച്ച് ഉപഭോക്താവിന്റെ പഴയ ഇടപാടുകള്‍ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ ബാങ്കുകള്‍ പുതിയ ചെക്ക് ബുക്ക് അനുവദിക്കാവൂ. ഇടപാടുകളില്‍ നേരത്തെ വീഴ്ച വരുത്തിയവരാണെങ്കില്‍ പുതിയ ചെക്ക് ബുക്ക് ലഭിക്കുകയില്ല. ഈ നിബന്ധനകളനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനായി സെന്‍ട്രല്‍ ബാങ്കിന് കീഴില്‍ ക്രെഡിറ്റ് ബ്യൂറോ സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചു.
Keywords: Doha, news, Gulf, World, Top-Headlines, Bank, Cheque, QCB, Instructions, QCB issues new instructions to banks regarding bounced cheques