city-gold-ad-for-blogger

ഖാസിയുടെ മരണം: ദുബൈയില്‍ ബന്ധുക്കള്‍ കെ സുധാകരനെ കണ്ടു

ദുബൈ: (www.kasargodvartha.com 23/04/2016) ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ദുബൈയില്‍വെച്ച് ഉദുമ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥിയും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ കെ സുധാകരനെകണ്ട് നിവേദനം നല്‍കി. ഇപ്പോള്‍ നടക്കുന്ന പുനരന്വേഷണവുമായി ബന്ധപ്പെട്ടും ഖാസിയുടെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്കും പിന്തുണ തേടിക്കൊണ്ടാണ് യു എ ഇലുള്ള അബ്ദുല്ല സഅദി ഖാസിലൈനിന്റെ നേതൃത്വത്തില്‍ ബന്ധുക്കളും മറ്റും കെ സുധാകരനെ കണ്ടത്.

ഇഖ്ബാല്‍ ചെമ്മനാട്, അബ്ദുല്ല ചെമ്പരിക്ക, അബ്ദുല്‍ സമദ് ദേളി, മന്‍സൂര്‍ ചെമ്പരിക്ക, മുഹമ്മദ് കുന്നില്‍, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, കല്ലട്ര മാഹിന്‍ ഹാജി, റഷീദ് ഹാജി കല്ലിങ്കാല്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കുടുംബത്തിന്റേയും ആക്ഷന്‍ കമ്മിറ്റിയുടേയും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തന്നാലാവുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്നും കെ സുധാകരന്‍ ഉറപ്പുനല്‍കി.
ഖാസിയുടെ മരണം: ദുബൈയില്‍ ബന്ധുക്കള്‍ കെ സുധാകരനെ കണ്ടു

Keywords:  Gulf, C.M Abdulla Maulavi, Qazi death, K Sudhakaran, Qazi death: Relatives meet Sudhakaran

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia