city-gold-ad-for-blogger

Accidental Death | ഖത്വറിൽ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയും സാമൂഹ്യ പ്രവർത്തകനുമായ യുവാവ് ദാരുണമായി മരിച്ചു

ദോഹ: (KasargodVartha) വാഹനാപകടത്തിൽ കാസർകോട് സ്വദേശിയായ യുവാവ് ദാരുണമായി മരിച്ചു. കൂവ്വത്തൊട്ടി അക്കരക്കുന്നിലെ മുഹമ്മദ് കുഞ്ഞി - ആഇശ ദമ്പതികളുടെ മകൻ റംശാദ് (36) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
  
Accidental Death | ഖത്വറിൽ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയും സാമൂഹ്യ പ്രവർത്തകനുമായ യുവാവ് ദാരുണമായി മരിച്ചു

കാർഗോ ഡെലിവറി ജീവനക്കാരനായിരുന്നു റംശാദ്. ജോലിക്ക് പോകുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ അസീസയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം കുടുംബസമേതം ഖത്വറിൽ താമസിച്ച് വരുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്.

കെ എം സി സി ഖത്വർ - ചെമനാട് പഞ്ചായത് വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്ന റംശാദ് സാമൂഹ്യ രംഗത്തും സജീവമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹോദരങ്ങൾ: റുഖ്‌നുദ്ദീൻ, റംശാന, റുഖ്‌സാന.

Accidental Death | ഖത്വറിൽ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയും സാമൂഹ്യ പ്രവർത്തകനുമായ യുവാവ് ദാരുണമായി മരിച്ചു

Keywords:  News, Top-Headlines, Kasargod, Kasaragod-News, Chemnad, Death, KMCC Qatar, KMCC, Kuvvathitty, Accident, Youth, Doha, Qatar: Youth from Kasaragod died in accident.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia