city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

400 കോടിയുടെ നിക്ഷേപ പദ്ധതിയുമായി ഖത്തര്‍

ദോഹ:(www.kasargodvartha.com 14/12/2017) 400 കോടി റിയാല്‍ നിക്ഷേപ പദ്ധതിയുമായി ഖത്തര്‍. സാമ്പത്തിക വികസന പദ്ധതികളില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ ഭരണകൂടം പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അലതാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സംഘമാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ലോജിസ്റ്റിക്കല് കാര്‍ഷിക ഉത്പാദനം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ നിക്ഷേപം നടത്തുന്നതാണ് പുതിയ പദ്ധതി.

400 കോടിയുടെ നിക്ഷേപ പദ്ധതിയുമായി ഖത്തര്‍

ആരോഗ്യമേഖലയില്‍ അല്‍ റയാന്‍, അല്‍ ശമാല്‍ എന്നീ നഗരസഭകളിലായി മൂന്ന് പുതിയ സ്വകാര്യ ആസ്പത്രികള്‍ നിര്‍മിക്കുന്നതിനാണ് പദ്ധതിയിടുന്നത്. 220 കോടി റിയാലിന്റേതാണ് പദ്ധതി. മൂന്ന് ആസ്പത്രികളിലുമായി 18,000 രോഗികളെ പരിചരിക്കാന്‍ കഴിയുന്ന വിധമാണ് ആവിശ്കരിച്ചിരിക്കുന്നത്.


വിദ്യാഭ്യാസ മേഖലയില്‍ 75 കോടി റിയാലിന്റെ നിക്ഷേപമാണ് നടത്തുന്നത്.
ഏഴ് സ്‌കൂളുകള്‍ നിര്‍മിക്കുന്നതിനായാണിത്. ഇതിനായി ഒരു സംഘം നിക്ഷേപകരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഏഴ് സ്‌കൂളുകള്‍ക്കായി അടിസ്ഥാന സൗകര്യ വികസനം ഉളപ്പെടെ ആവശ്യമായ ഭൂമിയും പ്രദാനം ചെയ്തിട്ടുണ്ട്. സ്‌കൂളിന്റെ പണി പൂര്‍ത്തിയാകുന്നതോടെ വ്യത്യസ്തപ്രായത്തിലുള്ള 9,000 വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പ്രയോജനമാകും.

ലോജിസ്റ്റിക് മേഖലയില്‍ തൊഴിലാളികള്‍ക്കായുള്ള പാര്‍പ്പിട സമുച്ചയത്തിന്റെ രണ്ടാംഘട്ടമാണ് പ്രഖ്യാപിച്ചത്. അല് മസ്രുഅയില് ഏകീകൃത കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ പദ്ധതിയാണ് കാര്‍ഷിക മേഖലയില്‍ സ്വകാര്യമേഖലയ്ക്കായി പ്രഖ്യാപിച്ചത്. വിപണനം, വിതരണം, സംഭരണം എന്നിവ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

പുതിയ പദ്ധതി ആവിശ്കരിച്ചതിലൂടെ ഖത്തറിന്റെ സാമ്പത്തിക മേഖലയില്‍ പുരോഗതി ഉണ്ടാകുമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Doha, Gulf, Qatar, Education, Health, Agriculture, Qatar to invest Rs 400 crore investment project

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia