city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തീരസൗന്ദര്യം ആസ്വദിച്ച് ദ്വീപ് ജീവിതം സാധ്യമാക്കാനൊരുങ്ങി ഖത്തര്‍

ദോഹ :(www.kasargodvartha.com 25/04/2018) ടൂറിസം രംഗത്ത് കുതിപ് ചാട്ടത്തിനൊരുങ്ങി തീരസൗന്ദര്യം ആസ്വദിച്ച് തന്നെ ദ്വീപ് ജീവിതം സാധ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തര്‍. പേള്‍ ഖത്തറില്‍ ഒരുങ്ങുന്ന ജിവാന്‍ ആഡംബര ദ്വീപിന്റെ മാതൃക പ്രദര്‍ശിപ്പിച്ചു. ഖത്തറിന്റെ ടൂറിസം ഭൂപടത്തില് ഇടം പിടിച്ച ബനാന ഐലന്റ് പദ്ധതിക്ക് ശേഷം രാജ്യത്ത് ജനവാസത്തിനായുള്ള ദ്വീപ് ഒരുക്കുക എന്ന ദൗത്യമായി യുനൈറ്റഡ് ഡവലപ്‌മെന്റ് കമ്പനിയാണ് ഈ മെഗാ റിയല്‍ എസ്റ്റേറ്റ് പദ്ധതി നടപ്പിലാക്കുന്നത്.

2021 ഓടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുദ്ദേശിക്കുന്ന പദ്ധതി ദ്രുതഗതിയില്‍ നടപ്പിലാക്കും. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്ഥാനി നിര്‍ദിഷ്ട പദ്ധതിയുടെ രൂപരേഖ പ്രകാശനം ചെയ്തു.

തീരസൗന്ദര്യം ആസ്വദിച്ച് ദ്വീപ് ജീവിതം സാധ്യമാക്കാനൊരുങ്ങി ഖത്തര്‍

രണ്ടര ബില്യണ് റിയാലാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. നാല് ലക്ഷം ചതുരശ്ര മീറ്ററില് പേള്‍ഖത്തറിനോട് ചേര്‍ന്നാണ് ഈ സുന്ദര ദ്വീപ് ഒരുങ്ങുന്നത്. ഖത്തറിന്റെ ആഡംബരത്തുരുത്തായ പേള്‍ ഖത്തറില്‍ തീര സൗന്ദര്യം ആസ്വദിച്ച് കൊണ്ട് തന്നെ ദ്വീപ് വാസം സാധ്യമാക്കുകയാണ് ലക്ഷ്യം. 3000 താമസക്കാരെ ഉള്‍ക്കൊള്ളാവുന്ന ജീവാന് ദ്വീപില് 6000 സന്ദര്‍ശകരെയും ഉള്‍ക്കൊള്ളാനാവും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, Qatar, Tourism, Top-Headlines,  Qatar to build new island

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia