പ്രതീക്ഷിച്ചതിലും ഒരു വര്‍ഷം മുമ്പേ ഓടിത്തുടങ്ങി ദോഹ മെട്രോ
May 10, 2019, 11:59 IST
ദോഹ: (www.kasargodvartha.com 10.05.2019) പ്രതീക്ഷിച്ചതിലും ഒരു വര്‍ഷം മുമ്പേ ഓടിത്തുടങ്ങി ദോഹ മെട്രോ. ഇക്കഴിഞ്ഞ മെയ് എട്ടിനാണ് ദോഹ മെട്രോ ഭാഗികമായി ഓടിത്തുടങ്ങിയത്. 2020 ല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന പദ്ധതിയാണ് പ്രതീക്ഷിച്ചതിലും ഒരു വര്‍ഷം മുമ്പേ ആരംഭിച്ചത്. തെക്ക് റെഡ് പാത (റെഡ് ലൈന്‍ സൗത്ത്)യാണ് പൊതുജനത്തിന് തുറന്നുകൊടുത്തത്.
ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ടുമുതല്‍ രാത്രി 11 വരെയാണ് ഈ പാതയില്‍ മെട്രോ സര്‍വീസ് ഉണ്ടാവുക. അല്‍ ഖസര്‍ മുതല്‍ അല്‍ വക്റ വരെ നീളുന്നതാണ് റെഡ് ലൈന്‍ സൗത്ത്. അല്‍ ഖസര്‍, ഡിഇസിസി, ക്യുഐസി വെസ്റ്റ് ബേ, കോര്‍ണിഷ്, അല്‍ബിദ (ഇന്റര്‍ചേഞ്ച് സ്റ്റേഷന്‍), മുശൈരിബ് (ഇന്റര്‍ചേഞ്ച് സ്റ്റേഷന്‍), ദോഹ ജദീദ്, ഉമ്മു ഗുവൈലിന, മതാര്‍ ഖദീം, ഉഖ്ബ ഇബ്ന്‍ നഫീ, ഫ്രീ സോണ്‍, റാസ് ബു ഫൊന്റാസ്, അല്‍ വഖ്റ എന്നിവയാണ് സ്റ്റേഷനുകള്‍.
മെട്രോ സ്റ്റേഷനുകളിലേക്ക് മുവാസലാത്ത് സൗജന്യ ബസ് സര്‍വീസും പ്രത്യേക നിരക്കില്‍ ടാക്സി സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെട്രോ യാഥാര്‍ത്ഥ്യമായതിലൂടെ തങ്ങളുടെ രാജ്യം ഉപരോധത്തെ അവഗണിച്ച് മുന്നേറുന്നതിന്റെ ആഹ്ലാദത്തിലാണ് പ്രവാസികളും ഖത്തര്‍ പൗരന്‍മാരും. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീമിന്റെ കൈകളില്‍ തങ്ങള്‍ സുരക്ഷിതരാണ് എന്ന് വിശ്വസിച്ച് കൊണ്ട് ഖത്തറിന്റെ കുതിപ്പിനെ അത്യാവേശത്തോടെയാണ് സ്വദേശികളും വിദേശികളും വരവേല്‍ക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, news, Top-Headlines, Qatar, Qatar rolls out first-ever 'landmark' metro for public
< !- START disable copy paste -->