ഖത്തറില്‍ 151 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 200 പേര്‍ക്ക് രോഗമുക്തി
Dec 15, 2020, 17:07 IST
ദോഹ: (www.kasargodvartha.com 15.12.2020) ഖത്തറില്‍ ചൊവ്വാഴ്ച 151 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് 200 പേര്‍ കൂടി രോഗമുക്തി നേടി. 2,112 പേരാണ് ചികിത്സയില്‍ കഴിയുന്നത്. വിദേശങ്ങളില്‍ നിന്നെത്തിയ 26 പേരുള്‍പ്പെടെയാണ് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
11,75,833 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ ഇതുവരെ 1,41,272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,38,919 പേരാണ് രോഗമുക്തി നേടിയത്. ചൊവ്വാഴ്ച കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 241 ആയി.
Keywords: Doha, news, Gulf, World, Top-Headlines, COVID-19, Qatar records 151 new covid cases on Tuesday







