city-gold-ad-for-blogger

Died | സന്ദര്‍ശന വിസയില്‍ ഖത്വറിലെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ദോഹ: (www.kasargodvartha.com) സന്ദര്‍ശന വിസയില്‍ ഖത്വറിലെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം മട്ടാഞ്ചേരി കൊച്ചങ്ങാടി യാക്കനക്കാട് ഹുസൈന്റെയും ശാഹിദയുടെയും മകന്‍ ശാനവാസ് ഹുസൈന്‍ (35) ആണ് മരിച്ചത്. മൂന്നു ദിവസം മുമ്പ് താമസ സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. 

തുടര്‍ന്ന് ഹമദ് മെഡികല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ചയോടെ മരണപ്പെട്ടു. കൊച്ചിയില്‍ ഹോടെല്‍ ബിസിനസ് നടത്തുകയായിരുന്ന ശാനവാസ് ബന്ധുക്കളെ സന്ദര്‍ശിക്കാനായി രണ്ടാഴ്ച മുമ്പാണ് ഭാര്യക്കും മകനുമൊപ്പം ഹയ്യാ വിസയില്‍ ദോഹയിലെത്തിയത്. പിന്നീട് ഉംറ നിര്‍വഹിച്ച് മടങ്ങിയെത്തിയിരുന്നു. 

Died | സന്ദര്‍ശന വിസയില്‍ ഖത്വറിലെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഭാര്യ: സബീന. മുഹമ്മദ് ആദം ഏക മകനാണ്. സഹോദരങ്ങള്‍: ശബാന റിയാസ്, ശിജിന അന്‍വര്‍. കള്‍ചറല്‍ ഫോറം റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മട്ടാഞ്ചേരി ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Qatar, News, Gulf, World, Top-Headlines, Doha, Death,  Qatar: Malayali young man collapsed and died.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia