പൊതു സിവില്‍കോഡ് മതേതര ജനാധിപത്യത്ത അപായപ്പെടുത്തും: ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ല
Nov 5, 2016, 12:30 IST
ദോഹ: (www.kasargodvartha.com 05.11.2016) ന്യൂനപക്ഷങ്ങളുടെ മതപരവും സാംസ്‌കാരികവുമായ സംരക്ഷണം ഉറപ്പ് വരുത്തേണ്ട ബാധ്യത മതേതര സര്‍ക്കാരിനുണ്ട്. വ്യത്യസ്ത മതസമൂഹങ്ങള്‍ വസിക്കുന്ന ഒരു ബഹുസ്വര സമൂഹത്തില്‍ മറ്റുള്ളവര്‍ക്ക് ദോഷം ചെയ്യാത്തതും തികച്ചും വ്യക്തിപരവുമായ സിവില്‍ നിയമങ്ങള്‍ ഏവര്‍ക്കും ഏകമായിരിക്കണം എന്നത് തീവ്ര നിലപാടാണ്. വ്യക്തി നിയമം തൊട്ടുള്ള ഏത് കളിയും മത സ്വതന്ത്രത്തെയും മത ക്രമത്തെയും അപായപ്പെടുത്തുമെന്ന് ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ല കൗണ്‍സില്‍ യോഗത്തില്‍ പ്രമേയത്തിലൂടെ അവതരിപ്പിച്ചു.
ഏക സിവില്‍കോഡ് കൊണ്ട് നാടിനോ, ജനതക്കോ പ്രത്യേകിച്ച് ഒന്നും നേടാനില്ലന്നിരിക്കെ, ന്യൂനപക്ഷങ്ങളില്‍ ഭയാശങ്കയും അരാജകത്വവും ഉണ്ടാക്കാന്‍ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഏകസിവില്‍കോഡ് മുറവിളി അവസാനിപ്പിക്കണമെന്നും, നമ്മുടെ മഹത്തായ ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന മത സ്വാതന്ത്ര്യം ഉയര്‍ത്തിപിടിക്കുവാനും അതനുസരിച്ച് ജീവിക്കാനുമുള്ള അവകാശം ഒരു കാരണവശാലും ഹനിക്കപ്പെടരുത് എന്നും യോഗത്തില്‍ വ്യക്തമാക്കി.
പ്രസിഡന്റ് എം ലുഖ്മാനുല്‍ ഹകീം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്എഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഒഴിവ് വന്ന സെക്രട്ടറി സ്ഥാനത്തേക്ക് റഷീദ് ഉടുമ്പുന്തലയെ തിരഞ്ഞെടുത്തു. എം പി ഷാഫി ഹാജി, ബേക്കല്‍ സാലിഹ് ഹാജി, നാസര്‍ കൈതക്കാട്, കെ എസ് അബ്ദുല്ല, ശംസുദ്ദീന്‍ ഉദിനൂര്‍, എം ടി പി മുഹമ്മദ് കുഞ്ഞി, മുട്ടം മഹമൂദ്, സിദ്ദീഖ്് മണിയംപാറ, മുഹമ്മദ് കെ വി, മൊയ്തീന്‍ ആദൂര്‍, ഹസ്സന്‍ കാഞ്ഞങ്ങാട്, മജീദ് ചെമ്പിരിക്ക, ബഷീര്‍ എല്‍ ജി, റഷീദ് മൗലവി എന്നിവര്‍ സംസാരിച്ചു. സ്വാദിഖ്് പാക്യാര സ്വാഗതവും ബഷീര്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു.
Keywords: Gulf, Doha, Civil code, Qatar, KMCC, Qatar KMCC, India, Meeting,