മുസ്ലിം ലീഗിന്റെ ശക്തിസ്രോതസ്സ് ഇസ്ലാമികാശയങ്ങള്‍ തന്നെ: യതീന്ദ്രന്‍ മാസ്റ്റര്‍
Dec 21, 2012, 16:30 IST
![]() |
ഖത്തര്‍ കാസര്‍കോട് മണ്ഡലം കെ എം സി സി ഖത്തറിന്റെ ദേശീയ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച
'സദസ്സ്' പരിപാടിയില്‍ യതീന്ദ്രന്‍ മാസ്റ്റര്‍ സംസാരിക്കുന്നു.
|
ഖത്തര്‍ കാസര്‍കോട് മണ്ഡലം കെ എം സി സി ഖത്തറിന്റെ ദേശീയ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച 'സദസ്സ്' എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്ത് നടക്കുന്ന എല്ലാ സംഭവങ്ങള്‍ക്കും ഉത്തരം പറയേണ്ട ബാധ്യത മുസ്ലിം ലീഗിനാണെന്ന വിധത്തിലാണ് ലീഗ് വിരോധികള്‍ ലീഗിനെ വിമര്‍ശിക്കുന്നതെന്ന് ഖത്തര്‍ കെ എം സി സി മുന്‍ പ്രസിഡണ്ട് എസ് എ എം ബഷീര്‍ പറഞ്ഞു.
![]() |
ഖത്തര്‍ കെ എം സി സി മുന്‍ പ്രസിഡണ്ട് എസ് എ എം ബഷീര്‍ സംസാരിക്കുന്നു |
പ്രസിഡണ്ട് ലുഖ്മാന്‍ തളങ്കര ആദ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ബഷീര്‍ തൃക്കരിപൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ എസ് മുഹമ്മദ് കുഞ്ഞി, ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് അബ്ദുല്ല കുഞ്ഞി, ട്രഷറര്‍ അഷ്‌റഫ് ആനക്കല്‍, സംസ്ഥാന കൌണ്‍സിലര്‍ മുട്ടം മഹമൂദ്, മുസ്ത്വഫ ബാങ്കോട് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം സി ഖമറൂദ്ദീന്റെ മാതാവ് മറിയുമ്മ ഹജ്ജുമ്മയുടെ മയ്യിത്ത് നമസ്‌ക്കാരത്തിനു പി കെ പൂക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.
സദസ്സ് കണ്‍വീനര്‍ ആദം കുഞ്ഞി തളങ്കര സ്വാഗതവും മണ്ഡലം ജനറല്‍ സെക്രട്ടറി ഡി എസ് അബ്ദുല്ല ദേശമംഗലം നന്ദിയും പറഞ്ഞു.
Keywords: KMCC, Doha, Muslim League, Yatheeendran, Master, Sadass, Malayalam News, Kerala Vartha, S.A.M Basheer.