city-gold-ad-for-blogger

മുഖ്യമന്ത്രിയുടെ ലക്ഷ്യം ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ വരവ് മുടക്കല്‍: ഖത്തര്‍ കെ എം സി സി

ദോഹ:  (www.kasargodvartha.com 17.06.2020) 48 മണിക്കൂറിനുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ പ്രവാസിക്ക് യാത്ര ചെയ്യാന്‍ കഴിയൂവെന്ന് നിബന്ധന വെക്കുന്നത് ഫലത്തില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ വരവ് മുടക്കാനാണെന്ന് ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ റഹ് മാന്‍ എരിയാല്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും പ്രവാസികളോട് കേരളത്തിലേക്ക് വരേണ്ട എന്ന് പറയാന്‍ കേരള സര്‍ക്കാറിന് നേരിട്ട് കഴിയാത്തതുകൊണ്ട് നടപ്പാക്കാന്‍ കഴിയാത്ത നിബന്ധനകള്‍ വെച്ച് യാത്ര മുടക്കുകയാണ് ഓരോ ദിവസവും നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ടെസ്റ്റ് ചെയ്യണമെങ്കില്‍ കൃത്യമായ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടാവണം. ഇനി ടെസ്റ്റ് ചെയ്താല്‍ തന്നെ റിസള്‍ട്ട് 48 മണിക്കൂറിനുള്ളില്‍ കിട്ടുകയുമില്ല. ഇതൊന്നും അറിയാത്തവരല്ല മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ചുറ്റുമുള്ള പരിവാരങ്ങളും. ഇതിനെതിരെ പ്രവാസികളോടൊപ്പം കേരള സമൂഹവും പ്രതികരിക്കാന്‍ മുന്നോട്ടു വരണമെന്ന് ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
മുഖ്യമന്ത്രിയുടെ ലക്ഷ്യം ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ വരവ് മുടക്കല്‍: ഖത്തര്‍ കെ എം സി സി


Keywords:  Doha, Gulf, news, COVID-19, Test, Certificates, Qatar KMCC, Qatar KMCC against CM
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia