city-gold-ad-for-blogger

ഏക സിവില്‍കോഡ്് ഭയാശങ്കകള്‍ ഉണ്ടാക്കാനേ ഉപകരിക്കൂ: ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത്

ദോഹ: (www.kasargodvartha.com 29/10/2016) വ്യത്യസ്ഥ ജാതി, മത, ഭാഷ, സാംസ്‌ക്കാരിക, സാമൂഹ്യ, ചിന്താധാരകള്‍ നിലനില്‍ക്കുന്ന ഭാരതത്തില്‍ ജനങ്ങള്‍ തികഞ്ഞ സഹവര്‍ത്തിത്വത്തോടെ കഴിയുന്ന അവസ്ഥക്ക് മാറ്റം വരുത്താനും  ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭയാശങ്ക ഉളവാക്കാനും മാത്രമേ ഏക സിവില്‍കോഡ് കൊണ്ട് സാധ്യമാകൂയെന്ന് ഖത്തര്‍ കാസര്‍ക്കോട് മുസ്ലിം ജമാഅത്ത് പ്രവര്‍ത്തക സമിതി യോഗം പ്രമേയത്തില്‍ വിലയിരുത്തി.

നമ്മുടെ മഹത്തായ ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശമാണ് ഇഷ്ട്ടമുള്ള മതം തെരഞ്ഞെടുക്കാനും, ആചരിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം. വ്യക്തി തലത്തില്‍ ഓരോ മത വിശ്വാസിക്കും അവരുടെ വിശ്വാസത്തിന്റെ പൂര്‍ത്തീകരണത്തിന് നിര്‍ബന്ധമായി പാലിക്കേണ്ട ധാര്‍മീകവും, പൊതു സമൂഹത്തിന് നേരായ ദിശാബോധവും നല്‍കുന്ന നിലവിലുള്ള സിവില്‍ നിയമങ്ങള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ വരുത്തുന്നതും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതും ശരിയല്ലെന്നും അഭിപ്രായപ്പെട്ടു.
ഏക സിവില്‍കോഡ്് ഭയാശങ്കകള്‍ ഉണ്ടാക്കാനേ ഉപകരിക്കൂ: ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത്
സ്വകാര്യ സന്ദര്‍ശനത്തിന് ഖത്തറില്‍ എത്തിയ എസ് കെ എസ് എസ് എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ദാരിമിക്ക് യോഗം സ്വീകരണം നല്‍കി.

പ്രസിഡന്റ് യുസുഫ് ഹൈദര്‍ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി എം പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം ലുഖ്മാനുല്‍ ഹക്കീം സ്വാഗതം പറഞ്ഞു. ആദം കുഞ്ഞി തളങ്കര, മൊയ്തീന്‍ ആദൂര്‍, ഇഖ്ബാല്‍ ആനബാഗില്‍, ഷാനിഫ് പൈക്ക, ബഷീര്‍ ചെര്‍ക്കള, ഫൈസല്‍ ഫില്ലി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ബഷീര്‍ ദാരിമി മറുപടി പ്രസംഗവും ട്രഷറര്‍ ഹാരിസ് പി എസ് നന്ദിയും പറഞ്ഞു.

Keywords:  Gulf, Doha, Qatar, Kasargod Muslim Jama-ath, Uniform Civil code, Different, Caste, Region, Language, India, SKSSF, Bhasheer Dharimi.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia