city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത് വാര്‍ഷികാഘോഷം 19 ന്

ദോഹ: (www.kasargodvartha.com 16.06.2014) ഖത്തര്‍ കാസര്‍കോട് മുസ്ലിം  ജമാഅത്തിന്റെ നാല്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രജരോദ്ഘാടനം കാസര്‍കോട് സംയുക്ത ഖാസിയും ജാമിയ നൂരിയ അറബിയ്യ പ്രിന്‍സിപ്പലുമായ പ്രൊഫസര്‍ കെ.ആലി കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

19 ജൂണ്‍ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക്  ദോഹ ഷാലിമാര്‍ പാലസ് ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കാസര്‍കോട് വലിയ ജുമുഅത്ത് പള്ളി ഖത്തീബ് മജീദ് ബാഖവി മുഖ്യ പ്രാഭാഷണം നടത്തും. ദോഹയിലെ മത സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കന്മാര്‍ പങ്കെടുക്കും.

നാല്‍പതാം വാര്‍ഷികാഘോഷത്തിന്റെ നിറവില്‍ 'കനിവ്' പദ്ധതിയിലൂടെ കാസര്‍കോട് പ്രദേശത്തെ സമാധാനമായി അന്തിയുറങ്ങാന്‍ സ്വന്തമായി ഒരു വീട് പോലും ഇല്ലാതെ ഭവന രഹിതരായ പതിനഞ്ചോളം പാവപ്പെട്ട കുടുംബങ്ങള്‍ക്ക്  അടുത്ത വര്‍ഷം വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രസിഡണ്ട് എം.പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു.

ലുഖ്മാനുല്‍ ഹകീം, മഹമൂദ് പി.എ, ആദം കുഞ്ഞി, അബ്ദുല്ല ത്രീ സ്റ്റാര്‍, ഷഹീന്‍ എം.പി, സത്താര്‍ നെല്ലിക്കുന്ന്, ഹസ്സു കടവത്ത്, മസൂര്‍ മുഹമ്മദ്, സക്കീര്‍ തായല്‍, ഷഫീഖ് ചെങ്കള, ഹാരിസ് പി.എസ്, ഇഖ്ബാല്‍ ആനബാഗില്‍, അബ്ദുല്‍ ശുക്കൂര്‍, അബ്ദുല്ല ഖാസിലൈന്‍ എന്നിവര്‍ സംബന്ധിച്ചു.

ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത് വാര്‍ഷികാഘോഷം 19 ന്


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഡിക്ക് ഭക്ഷണമുണ്ടാക്കാന്‍ പാചകക്കാരന്‍ ഇന്ത്യയില്‍ നിന്ന് പറന്നു
Keywords: Kasaragod, Doha, Gulf, Inauguration, Doha Shalimar Palace Hall, House, Speak, President, Muslim jamaath. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia