റമദാനിനെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സജീവമാക്കും: ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി
Jun 14, 2015, 14:23 IST
ദോഹ: (www.kasargodvartha.com 14/06/2015) വരുന്ന പരിശുദ്ധ റമദാനില്‍ കാസര്‍കോട് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചു രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുവാനും, ജില്ലയിലെ ഓരോ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് മണ്ഡലം കമ്മിറ്റികളുമായി യോജിച്ചു ഊര്‍ജിതമായ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡണ്ട് ലുക്മാനുല്‍ ഹകീം അധ്യക്ഷത വഹിച്ചു.
സത്താര്‍ മൗലവി പ്രാര്‍ത്ഥന നിര്‍വഹിച്ചു. യോഗത്തില്‍ ജില്ലാ സെക്രട്ടറി സാദിഖ് പാക്യാര സ്വാഗതം പറഞ്ഞു. സംസ്ഥാന കെ.എം.സി.സി ഉപദേശക സമിതി അംഗം ഡോ. എം.പി. ശാഫി ഹാജി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍ സാഹിബ് സംസാരിച്ചു.
ആബിദ് അലി തുരുത്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എസ്. മുഹമ്മദ്, ഖാദര്‍ ഉദുമ, കെ.എസ്. അബ്ദുല്ല, എം.ടി.പി, എം.വി. ബഷീര്‍, മജീദ് ചെമ്പിരിക്ക, ശരീഫ് ദേലംപാടി, ശാനിഫ് പൈക്ക, എന്‍. ബഷീര്‍, റസാഖ് കല്ലട്ടി, മുസ്തഫ ബാങ്കോട്, നാസര്‍ കൈതക്കാട്, ആരിഫ് ഒറവങ്കര, നിസ്താര്‍ പട്ടേല്‍, നൗഫല്‍ മല്ലം, ഹാരിസ് എരിയാല്‍, ബാവ കാസര്‍കോട്, ഖാദര്‍ അഡൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശംസുദ്ദീന്‍ ഉദിനൂര്‍ നന്ദി പറഞ്ഞു.
Keywords: Doha, Gulf, Qatar, Qatar KMCC, Ramadan Relief, Qatar Kasaragod District KMCC, Qatar Kasaragod District KMCC Ramadan relief project.
Advertisement: