ഖത്തറില്‍ ഹോം ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ചു; 10 പേര്‍ കൂടി അറസ്റ്റില്‍
ദോഹ: (www.kasargodvartha.com 30.10.2020) ഖത്തറില്‍ ഹോം ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ചതിന് 10 പേര്‍ കൂടി അറസ്റ്റില്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ആരോഗ്യ മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. അറസ്റ്റിലാവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ഇവരെ പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറി.
ക്വാറന്റീന്‍ ലംഘകര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഖത്തര്‍ അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഹോം ക്വാറന്റീന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാനായി ആരോഗ്യ മന്ത്രാലയം നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
Keywords: Doha, news, Gulf, World, arrest, Top-Headlines, COVID-19, Qatar- Authorities arrest ten people for violating home quarantine conditions







