ഖത്തറില്‍ പ്രതിരോധ കുത്തിവെയ്പില്‍ നൂറ് ശതമാനം വൈദഗ്ധ്യവും വിജയവും ലക്ഷ്യമിടുന്നു; പൊതുജനാരോഗ്യ മന്ത്രാലയം
Apr 26, 2017, 08:02 IST
ദോഹ: (www.kasargodvartha.com 26.04.2017) പ്രതിരോധ കുത്തിവെയ്പില്‍ നൂറ് ശതമാനം വൈദഗ്ധ്യവും വിജയവും ലക്ഷ്യമിടുകയാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. വാക്‌സിന്‍ മാനേജ്‌മെന്റിനെക്കുറിച്ച് മൂന്ന് ദിവസം നീണ്ട ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകരുടെ ശില്പശാലയില്‍ പൊതുജനാരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ഡോ.ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.
ദേശീയ ആരോഗ്യ പദ്ധതിയിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് പ്രതിരോധ കുത്തിവെയ്പില്‍ നൂറ് ശതമാനം വിജയം കൈവരിക്കുക എന്നതെന്നും വ്യത്യസ്ത പ്രതിരോധ കുത്തിവെയ്പ് പരിപാടികളിലൂടെ 99 ശതമാനം വിജയം കൈവരിച്ചു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ആഴ്ച ദേശീയ ആരോഗ്യ പദ്ധതി തുടങ്ങുമെന്നും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നൂറ് ശതമാനം വിജയമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആവശ്യമായ പ്രതിരോധ കുത്തിവെയ്പ് നല്‍കുന്നതില്‍ വിജയം നേടിയിട്ടുളളത് കൊണ്ടുതന്നെ രാജ്യത്തെ എല്ലാ ആരോഗ്യ പരിചരണ കേന്ദ്രങ്ങളും ഫലപ്രദമായ വാക്‌സിന്‍ മാനേജ്‌മെന്റിനെക്കുറിച്ച് ബോധവാന്മാരാണെന്ന് ഉറപ്പാക്കുമെന്നും ഡോ.ശൈഖ് മുഹമ്മദ് പറഞ്ഞു.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗീകരിച്ച പ്രതിരോധമരുന്നാണ് രാജ്യത്തുള്ളതെന്നുമാത്രമല്ല കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കുന്ന പ്രതിരോധ കുത്തിവെയ്പ് രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സൗജന്യമാണ്. ഉംറ, ഹജ്ജ് സീസണ്‍ കാലത്ത് മാത്രമായി മുതിര്‍ന്നവരിലും യാത്ര ചെയ്യുന്നവര്‍ക്കുമായി 1,60,000ത്തോളം പ്രതിരോധ കുത്തിവെയ്പ നല്‍കുന്നതായും രാജ്യത്തെ പതിനേഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി പ്രതിരോധ കുത്തിവെയ്പ് എടുക്കാവുന്നതായും മന്ത്രാലയം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Qatar aims for total success in Vaccine Management
Keywords: Doha, Qatar, Vaccinations, Health-Department, National, Gulf, Air, Success, Country, Health Center, Free, Children, Programme.