പരിസ്ഥിതി സംരക്ഷണത്തിന് ജനകീയ കൂട്ടായ്മ അനിവാര്യം: അല്‍ ഹമൂദ
Jun 7, 2013, 12:02 IST
ദുബൈ: ലോകത്ത് ഒരുഭാഗത്ത് അമിത ഭക്ഷണ ഉല്‍പാദനവും മറുഭാഗത്ത് പട്ടിണി മരണങ്ങളും നടക്കുന്ന പശ്ചാത്തലത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ പരിഹാര മാര്‍ഗം കാണേണ്ടത് അനിവാര്യമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ സുരക്ഷ യു.എ.ഇ. പ്രതിനിധി അഷ്‌റഫ് അല്‍ ഹമൂദ പറഞ്ഞു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി. നടത്തിയ സെമിനാറില്‍ ഐക്യ രാഷ്ട്ര സഭയുടെ ഇപ്രാവശ്യത്തെ പ്രമേയമായ 'ചിന്തിക്കുക, ഭക്ഷിക്കുക, പഴാക്കാതിരിക്കുക' എന്ന വിഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മംഗോളിയയില്‍ പരമ്പരാഗതമായി തുടര്‍ന്ന് വരുന്ന ഭക്ഷ്യ സംരക്ഷണ രീതികള്‍ ലോകത്തിനു മാതൃകയാണെന്നും ഇന്ത്യയില്‍ സര്‍ക്കാറിന്റെ സഹകരണത്തോടെ നടപ്പിലാക്കിയിരിക്കുന്ന ഭക്ഷ്യ പൊതുവിതരണ സംവിധാനവും പ്രശംസ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ക്ഷേമകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി. യുടെ വൃക്ഷ തൈ വിതരണം അല്‍ഹമൂദ കുട്ടികള്‍ക്ക് നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് പരിസ്ഥിതി ഡോക്യുമെന്ററി ഡയസ് ഇടിക്കുളയും, പ്രമേയം സംസ്ഥാന സെക്രട്ടറി മുഹമ്മദ് വെട്ടുകടും അവതരിപ്പിച്ചു.
യു.എ.ഇ. കെ.എം.സി.സി. ആക്ടിംഗ് ജന:സെക്രട്ടറി അനീസ് ആദം, വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, പരിസ്ഥിതി പ്രവര്‍ത്തകരായ വിനോദ് നമ്പ്യാര്‍, മുഹമ്മദ് ഇസ്മാഈല്‍, വി.പി. അഹമ്മദ് കുട്ടി, മദനി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ ബീരവുന്നി തൃത്താല, മുഹമ്മദ് വെന്നിയൂര്‍, നാസര്‍ കുറ്റിച്ചിറ, അഡ്വ: സാജിദ് അബൂബക്കര്‍, മുസ്തഫ തിരൂര്‍, ഹനീഫ ചെര്‍ക്കള, സി.കെ. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു. ആക്റ്റിംഗ് ജന:സെക്രട്ടറി ഒ.കെ. ഇബ്രാഹിം സ്വാഗതവും, സെക്രട്ടറി ഹനീഫ കല്‍മട്ട നന്ദിയും പറഞ്ഞു.

Keywords: Al Hamooda, Environment programme, Dubai KMCC, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News