അബ്ദുല്‍ റഹിമാന്റെ വീട് അക്രമിച്ചവരെ ഉടന്‍ പിടികൂടണം: ഖത്തര്‍ കാസര്‍കോട് കെ.എം.സി.സി
Apr 12, 2012, 08:34 IST
ദോഹ: കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാനും മുസ്ളിം ലീഗ് ജനറല്‍ സെക്രട്ടറിയുമായ എ. അബ്ദുല്‍ റഹിമാന്റെ വീടിനു നേരെ നടന്ന അക്രമം നീചവും അപലപനീയവുമാണെന്നും ഖത്തര്‍ കാസര്‍കോട് മണ്ഡലം കെ എം സി സി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഇരുട്ടിന്റെ മറവില്‍ നടത്തുന്ന ഗുണ്ടാ അക്രമികളെ എത്രയും പെട്ടന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരികയും, കാസര്‍കോട്ടെ സ്വൈര്യ ജീവിതം തകര്‍ക്കാന്‍ നോക്കുന്ന ഇത്തരം സാമൂഹ്യ ദ്രോഹികളെ സമൂഹത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും കെ എം സി സി നേതാക്കളായ മണ്ഡലം പ്രസിഡണ്ട് ലുക്മാന്‍ തളങ്കര, ജനറല്‍ സെക്രട്ടറി ഡി.എസ്. അബ്ദുല്ല ദേശമംഗളം, ട്രഷറര്‍ ഇബ്രാഹിം നാട്ടക്കല്‍ ജില്ല ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി തളങ്കര, സെക്രട്ടറി മുസ്തഫ ബാങ്കോട് എന്നിവര്‍ ആവശ്യപ്പെട്ടു.
Related news
മുസ്ലിംലീഗ് നേതാവിന്റെ വീട്ടില്‍ അക്രമണം; ജനല്‍ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു
Keywords: Doha, Gulf, Qatar KMCC, A. Abdul Rahman, Kasragod