city-gold-ad-for-blogger

ഖത്വറില്‍ പെട്രോള്‍ പ്രീമിയം നിരക്കില്‍ വര്‍ധന

ദോഹ: (www.kasargodvartha.com 01.02.2022) ഖത്വറില്‍ ഫെബ്രുവരി ഒന്ന് മുതല്‍ പെട്രോള്‍ പ്രീമിയം നിരക്കില്‍ നേരിയ വര്‍ധന. പ്രീമിയത്തിന് അഞ്ച് ദിര്‍ഹം വര്‍ധിപ്പിച്ച് ലിറ്ററിന് 2.05 റിയാല്‍ ആണ് നിരക്ക്. അതേസമയം സൂപെര്‍, ഡീസല്‍ നിരക്ക് ജനുവരിയിലേത് തുടരും.

സൂപെറിന് ജനുവരിയിലെ നിരക്കായ 2.10 റിയാല്‍, ഡീസലിന് 2.05 റിയാല്‍ തന്നെ തുടരും. ഖത്വര്‍ എനര്‍ജിയാണ് ഇന്ധനവില പ്രഖ്യാപിച്ചത്. രാജ്യാന്തര എണ്ണ വിപണി നിരക്ക് പ്രകാരമാണ് എല്ലാമാസവും വില പുതുക്കി നിശ്ചയിക്കുന്നത്.

ഖത്വറില്‍ പെട്രോള്‍ പ്രീമിയം നിരക്കില്‍ വര്‍ധന

അതേസമയം യുഎഇയില്‍ ചൊവ്വാഴ്ച മുതല്‍ ഇന്ധന വില വര്‍ധിക്കും. പെട്രോളിന് 29 ഫില്‍സും ഡീസലിന് 32 ഫില്‍സുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക്: സൂപെര്‍ 98 പെട്രോള്‍ ലീറ്ററിന് 2.94 ദിര്‍ഹം, പഴയ നിരക്ക് 2.65. സ്‌പെഷല്‍ 95 ലീറ്ററിന് 2.82 ദിര്‍ഹം, പഴയ നിരക്ക് 2.53. ഇ-പ്ലസ്: 2.75 ദിര്‍ഹം പഴയ നിരക്ക് 2.46. ഡീസല്‍ 2.88 ദിര്‍ഹം, പഴയ നിരക്ക് 2.56. രാജ്യാന്തര എണ്ണവിലയിലെ വ്യതിയാനം അനുസരിച്ച് അതത് മാസം യോഗം ചേര്‍ന്നാണ് അടുത്ത മാസത്തെ വില നിശ്ചയിക്കുന്നത്.

Keywords:  Doha, News, Gulf, World, Top-Headlines, Business, Price, Petrol, Premium petrol to cost more in February 2022. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia