city-gold-ad-for-blogger

ഇബ്രാഹിം ചെര്‍ക്കളയ്ക്ക് പ്രവാസി ബുക് ട്ര­സ്റ്റ് അവാര്‍ഡ്

ഇബ്രാഹിം ചെര്‍ക്കളയ്ക്ക് പ്രവാസി ബുക് ട്ര­സ്റ്റ്  അവാര്‍ഡ് ദുബൈ: സാഹിത്യകാരനായ ഇബ്രാഹിം ചെര്‍ക്കളത്തിന്റെ ശാന്തീ തീരം അകലെ എന്നനോവലിന് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി  ബുക് ട്ര­സ്റ്റ് അവാര്‍ഡ്. മനുഷ്യ മനസ്സിലെ നന്മ തിന്മകളെ ഒരു നൂല്‍ രേഖ കൊണ്ട് വേര്‍തിരിക്കുന്ന താണ് ഇബ്രാഹിം ചെര്‍ക്കളയുടെ രചന. ദുബൈ കറാമ വൈഡ് റെയ്ഞ്ച് ഹോട്ടലില്‍ വെച്ച് നടന്ന സര്‍ഗ സമീക്ഷയില്‍ മാധ്യമ പ്രവര്‍ത്തകനായ സാദിഖ് കാവില്‍ ഇബ്രാഹിം ചെര്‍ക്കളയ്ക്ക് വേണ്ടി പ്രമുഖ സാഹിത്യകാരനായ അക്ബര്‍ കക്കട്ടിലില്‍ നിന്നും ഏറ്റു വാങ്ങി.

ഇബ്രാഹിം ചെര്‍ക്കളയ്ക്ക് പ്രവാസി ബുക് ട്ര­സ്റ്റ്  അവാര്‍ഡ്
ഇബ്രാഹിം ചെര്‍­ക്ക­ള­യ്­ക്ക് വേ­ണ്ടി മാധ്യ­മ പ്ര­വര്‍­ത്ത­കനാ­യ സാ­ദിഖ് കാ­വില്‍
പു­ര­സ്­കാ­രം ഏ­റ്റു വാ­ങ്ങുന്നു
 ചന്ദ്രന്‍ ആയഞ്ചേരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ കവിതാലാപനം നടത്തി. സത്യന്‍ മാടാക്കര, വെള്ളിയോടന്‍, ഇ.കെ. ദിനേശന്‍, കവിയത്രി നന്ദാദേവി, സലീം അയ്യനത്ത്, എ.എം. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ചെര്‍ക്കള സ്വദേശിയായ ഇബ്രാഹിം ചെര്‍ക്കള ഇതിനകം അഞ്ച് നോവലുകള്‍ രചിച്ചിട്ടുണ്ട്. ശാന്തീതീരം അകലെ, സ്വപ്ന സംഗമം, സിദ്ധപുരിയിലെ ആള്‍ ദൈവങ്ങള്‍, ഈ ജന്മം ഇങ്ങ നെയൊക്കെ, മണലാരണ്യത്തിലെ നെടുവീര്‍പുകള്‍, എന്നിവയാണ് കൃതികള്‍. ഭാര്യ:റംല മക്കള്‍:അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് അല്‍ത്താഫ്.

Keywords: Award, Dubai, Gulf, Ibrahim Cherkala, Novel, Pravasi book trust award to Ibrahim Cherkala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia