പ്രവാചക പ്രകീര്‍ത്തനം വിശ്വാസത്തിന്റെ ഭാഗം
Feb 15, 2012, 11:40 IST
ദുബായ്: അന്ത്യപ്രവാചകരുടെ പ്രകീര്‍ത്തനം ഒരോ മുസ്ലീമിനും നിര്‍ബന്ധമാണെന്നും ഇതിന് സന്നദ്ധനാകാത്തവന് മുസ്ലീം സമുദായത്തില്‍ വിലയില്ലെന്നും റബീഉല്‍അവ്വല്‍ മാസം ഓരോ വിശ്വാസിയുടെയും പുണ്യമാസമാണെന്നും പ്രമുഖ മതപണ്ഡിതന്‍ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബുഖാരി ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രസ്താപിച്ചു. ബായാര്‍ അല്‍മുജമ്മല്‍ബാഫതി സുന്നിയ്യ ദുബായ് കമ്മിറ്റി സംഘടിപ്പിച്ച മിലാദ് സ്വീകരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഐസിഎഫ് ദുബായ് കേന്ദ്രകമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഷംസുദ്ദീന്‍ബാഅലവി തങ്ങള്‍ അദ്ധ്യക്ഷം വഹിച്ചു. ബായാര്‍ മുജമ്മല്‍ യുഎഇ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് എം.എ.മുഹമ്മദ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് താലൂക്ക് ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എം.പി.അബ്ദുല്ല ഫൈസി നെക്രാജ്, സഅദിയ്യ യുഎഇ ഓര്‍ഗനൈസര്‍ അബ്ദുല്‍ഗഫാര്‍സഅദി രണ്ടത്താണി തുടങ്ങിവര്‍ സംസാരിച്ചു.
Keywords: Dubai, Gulf