city-gold-ad-for-blogger

നാലാമത് ഒറിജിനല്‍ ജ്യൂസ് പുത്തൂര്‍ പ്രീമിയര്‍ ലീഗ് കിരീടം സ്റ്റാല്ലിയണ്‍സ് എഫ്.സിക്ക്

ദുബൈ: (www.kasargodvartha.com 26/03/2015) ഖിസൈസ് എ.എം സ്‌റ്റേഡിയത്തില്‍ നടന്ന നാലാമത് ഒറിജിനല്‍ ജ്യൂസ് പുത്തൂര്‍ പ്രീമിയര്‍ ലീഗ് കിരീടം സ്റ്റാല്ലിയണ്‍സ് എഫ്.സിക്ക്. എഎംഡി സ്‌ട്രൈക്കേര്‍സിനെ 2 നെതിരെ 4 ഗോളുകള്‍ക്ക് തോല്‍പിച്ചാണ് സ്റ്റാല്ലിയണ്‍സ് കിരീടം നേടിയത്.

ഇന്ത്യയിലെ റാഫിയുള്‍പ്പെടെ ദേശീയ, സംസ്ഥാന, ജില്ലാ താരങ്ങള്‍ അണിനിരന്ന ടൂര്‍ണമെന്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പി.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുത്ത പരിപാടിയായിരുന്നു ഈ വര്‍ഷത്തേതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

മികച്ച കളിക്കാരനായി എച്ച്.എ.എല്‍ ബംഗളൂരു താരം പ്രവീണിനെയും, മികച്ച ഡിഫന്ററായി അര്‍ഷാദ് കമ്പാറിനെയും, ഗോള്‍ കീപ്പറായി റഫീക്ക് പടന്നയെയും, പുത്തൂരിന്റെ താരമായി അല്‍ഫാസിനെയും, ടോപ് സ്‌കോററായി അല്‍ഫാസിനെയും പ്രവീണിനെയും തിരഞ്ഞെടുത്തു. അഷറഫ് താമരശേരി, ഫുട്‌ബോളര്‍ റാഫി, ഡോ. അമീറലി തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

ഡി.സി.സി വൈസ് പ്രസിഡണ്ട് പി.എ അഷ്‌റഫലി, ഷംസുദ്ദീന്‍ നെല്ലറ, ഇല്ല്യാസ് റഹ് മാന്‍, തല്‍ഹത്ത് ഫോറം ഗ്രൂപ്പ്, റാഫി വിസ്ഡം, ബി.എം റാഫി, മജീഷ്യന്‍ സിറാജ് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

നാലാമത് ഒറിജിനല്‍ ജ്യൂസ് പുത്തൂര്‍ പ്രീമിയര്‍ ലീഗ് കിരീടം സ്റ്റാല്ലിയണ്‍സ് എഫ്.സിക്ക്
നാലാമത് ഒറിജിനല്‍ ജ്യൂസ് പുത്തൂര്‍ പ്രീമിയര്‍ ലീഗ് കിരീടം സ്റ്റാല്ലിയണ്‍സ് എഫ്.സിക്ക്

നാലാമത് ഒറിജിനല്‍ ജ്യൂസ് പുത്തൂര്‍ പ്രീമിയര്‍ ലീഗ് കിരീടം സ്റ്റാല്ലിയണ്‍സ് എഫ്.സിക്ക്
അല്‍ഫാസ്

Keywords : Dubai, Kasaragod, Kerala, Gulf, Football Tournament, Sports, Winners, Mogral Puthur. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia