ഇറാന്‍- ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂചലനം; 130 ഓളം പേര്‍ മരണപ്പെട്ടതായി റിപോര്‍ട്ട്, കുവൈത്തിലും പ്രകമ്പനമുണ്ടായത് ഗള്‍ഫ് പ്രവാസികളില്‍ അമ്പരപ്പുണ്ടാക്കി
Nov 13, 2017, 10:27 IST
തെഹ്‌റാന്‍:(www.kasargodvartha.com 13/11/2017) ഇറാന്‍- ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ 130 ഓളം പേര്‍ മരണപ്പെട്ടതായി റിപോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കുവൈത്തിലും ഇതിന്റെ പ്രകമ്പനമുണ്ടായത് ഗള്‍ഫ് പ്രവാസികളില്‍ അമ്പരപ്പുണ്ടാക്കി. ഭൂചലനത്തില്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ഞായറാഴ്ചയാണ് അതിര്‍ത്തി നഗരമായ ഖസ്റേ ഷിരിനില്‍ പ്രകമ്പനമുണ്ടായത്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയായ ഹാലബ്ജയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം ജപ്പാനിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനമുണ്ടായെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ വീടുവിട്ട് പുറത്തിറങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Top-Headlines, World, Death, Earthquak, Iraq, Gulf, Report, Border, Powerful earthquake in Iraq kills at least 130 in Iran