city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു എ ഇയില്‍ ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത

ദുബൈ :(www.kasargodvartha.com 13/12/2017) യു എ ഇയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ അടുത്ത തിങ്കളാഴ്ച വരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട.് മഴയുടെ തോത് വ്യത്യസ്തമായിരിക്കുമെങ്കിലും വ്യാപകമായി മഴ ലഭിക്കുമെന്നും പലയിടങ്ങളിലും കനത്തമഴ പെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് കാലവസ്ഥ കേന്ദം നല്‍കുന്ന വിവരം.

ശക്തമായ കാറ്റും മഴയും ദൂരക്കാഴ്ച കുറയ്ക്കാന്‍ ഇടയാക്കും അതുകൊണ്ട് തന്നെ വാഹനമോടിക്കുന്നവര്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാത്രമല്ല ഈ ദിവസങ്ങളില്‍ ജലസംഭരണികളുടെയും മറ്റും സമീപം പോകരുതെന്നും മുന്നറിയിപ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴയും കാറ്റുമുള്ള സമയങ്ങളില്‍ കടലില്‍ കുളിക്കാന്‍ പോകരുതെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കാലാവസ്ഥ കേന്ദ്രത്തിന്റെ വെബ്‌സൈറ്റിലും ട്വിറ്റര്‍ പേജിലും കാലാവസ്ഥ വ്യതിയാനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ തത്സമയം ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

യു എ ഇയില്‍ ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, UAE, Gulf, Rain, Top-Headlines, Weather report, Website, Twitter,  Possibility of heavy rains  in UAE

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia