പൊന്നാനി എം ഇ എസ് കോളേജ് അലുംമിനി ഇഫ്താര്‍ കുടുംബ സംഗമം നടത്തി
Aug 18, 2012, 00:49 IST
ദുബൈ: പൊന്നാനി എം ഇ എസ് കോളേജ് അലുംമിനി (MESPA) യു.എ ഇ ചാപ്റ്റര്‍ ഇഫ്താര്‍-കുടുംബ സംഗമം നടത്തി. ദുബൈ-കറാമയിലെ ബാംഗ്ലുര്‍ എംപയര്‍ റസ്റ്റോറന്റ് ഹാളില്‍ ചടങ്ങ് സംഘടിപ്പിച്ചത്. പ്രസിഡണ്ട് ഹാരീഷ് വാക്കയില്‍ അധ്യക്ഷത വഹിച്ചു.
അക്കാഫ് പ്രസിഡണ്ട് സാനുമാത്യു, അഡ്വ. ബക്കര്‍ അലി, മെസ്പ ജനറല്‍ സെക്രട്ടറി സി എസ് സുധീര്‍ സുബ്രഹ്മണ്യന്‍, ഫൈസല്‍ ബാബു, മുഹമ്മദ് വെളിയംകോട് പ്രസംഗിച്ചു. അക്ബര്‍ പാറമ്മല്‍, അബ്ദുല്ലക്കുട്ടി, സലിം ബാബു, ഇഖ്ബാല്‍ മൂസ, അബ്ദുല്‍ മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Ponnani EMS college,Family Ifthar meet, Dubai