കാസര്‍കോട്ട് വന്‍തോതില്‍ കള്ളനോട്ടിറക്കിയതായി വിവരം
Sep 3, 2012, 12:20 IST
കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും വന്‍തോതില്‍ കള്ളനോട്ടിറക്കിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കള്ളനോട്ടുകള്‍ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം വ്യാപിച്ചു. ഗള്‍ഫില്‍ നിന്നും ഹവാല ഏജന്റുമാര്‍ വഴി വീട്ടിലെത്തിക്കുന്ന പണത്തിലാണ് പ്രധാനമായും കള്ളനോട്ടുകള്‍ തിരുകി കയറ്റുന്നത്.
ഇല്ലെങ്കില്‍ നിരപരാധികളായ വീട്ടമ്മമാരും മറ്റും കള്ളനോട്ട് കേസുകളില്‍ പ്രതികളാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാസര്‍കോട്ടെ പലവീടുകളിലും ഹവാല പണത്തോടൊപ്പം കള്ളനോട്ടെത്തിയതായി വിവരമുണ്ട്.
ഹവാല ഏജന്റുമാര്‍ വഴി നിയമം ലംഘിച്ച് പണമിടപാട് നടത്തുന്നവരെ കുറിച്ച് പോലീസ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. നിയമപ്രകാരം മാത്രം പണമയക്കാന്‍ ദുബൈയിലും മറ്റുമുള്ളവരെ നിര്‍ബന്ധിക്കണമെന്ന് വീട്ടുകാരോട് പോലീസ് അഭ്യര്‍ത്ഥിച്ചു.
ഇല്ലെങ്കില്‍ നിരപരാധികളായ വീട്ടമ്മമാരും മറ്റും കള്ളനോട്ട് കേസുകളില്‍ പ്രതികളാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാസര്‍കോട്ടെ പലവീടുകളിലും ഹവാല പണത്തോടൊപ്പം കള്ളനോട്ടെത്തിയതായി വിവരമുണ്ട്.
ഇത്തരത്തില്‍ ആര്‍ക്കെങ്കിലും കള്ളനോട്ട് ലഭിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ പോലീസിനെ ഏല്‍പ്പിക്കണമെന്നും കള്ളനോട്ട് നല്‍കിയവരെ കുറിച്ച് പോലീസിന് വിവരം കൈമാറണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. പെട്രോള്‍ പമ്പ്, വ്യാപാര സ്ഥാപനങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ എന്നീ മേഖലകളിലേക്കും കള്ള നോട്ടുകള്‍ ഒഴുക്കിയിട്ടുണ്ട്. കള്ളനോട്ട് സംഘങ്ങളെ കുറിച്ച് ചില സൂചനകള്‍ പോലീസിന് ഇതിനകം ലഭിച്ചതായും അറിയുന്നു.
Keywords: Fake Notes, Police, Gulf, House, House-Wife, Petrol-Pump, Kasaragod, Enquiry, Investigation, Kerala