city-gold-ad-for-blogger

'ഇരുളും വെളിച്ചവും' കവിതാ സമാഹാരം പ്രകാശനം ചെയ്തു

'ഇരുളും വെളിച്ചവും' കവിതാ സമാഹാരം പ്രകാശനം ചെയ്തു
അബുദാബി: കൊപ്പള്ളം മുഹമ്മദ് അലിയുടെ ഇരുളും വെളിച്ചവും എന്നാ കവിത സമാഹാരം അബുദാബിയില്‍ മലബാര്‍ ഹൗസില്‍ വെച്ച് സെഡ് എ മൊഗ്രലിന് നല്‍കി യു.എം. ഫസല്‍ റഹ്മാന്‍ പ്രകാശനം ചെയ്തു.

മുജീബ് മൊഗ്രാല്‍, കെ.ടി അബ്ബാസ്, അഷ്‌റഫ് നെല്ലിക്കുന്ന്, അബ്ദുല്‍ റഹ്മാന്‍, കുഞ്ഞാഹ്മദ് കടവത്ത്, സാദിഖ് കൊപ്പള്ളം, ബഷീര്‍ ബത്തേരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നീണ്ട 10 വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ രചനയിലൂടെയുള്ള കവിതാ സമാഹാരം ഒരു സുഹൃത്ത് മുഖേനയാണ് ഇപ്പോള്‍ മുഹമ്മദലി പ്രസിദ്ധീകരിക്കരിച്ചത്. 25 കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. ജീവിത ഗാനം, സൂര്യനും കടലും, മിഥുനക്കടല്‍, എന്റെ കേരളം, കല്‍പ്പകനാട്, വിയര്‍പ്പിന്റെ അണുക്കള്‍, രാഷ്ട്രീയം, ആദം, ദു:ഖത്തില്‍ രക്ഷിച്ചവന്‍, ഓര്‍മ്മകള്‍, കൃസ്തുരാജന്‍, പൂങ്കുയില്‍, ആരറിഞ്ഞു, കര്‍ഷകന്‍, കടല്‍ത്തീരം, കാലവര്‍ഷം, ചക്ക, പണി തീരാത്ത വീട്, ശ്രീ, പണപിശാച്, നദീ....തീരം, പൊന്നും ചിങ്ങമാസം, തുലാവര്‍ഷം, റംസാന്‍ ഗിഫ്റ്റ് ഗാനം എന്നിങ്ങനെയുള്ള പേരുകളിലാണ് കവിതകള്‍ രചിച്ചിട്ടുള്ളത്.

Keywords: Abudhabi, Koppalam-Mohammed-Ali,Poem, Book-release, Kasaragod, Gulf

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia