കേരളത്തിന്റെ വികസനം മറച്ചുവെക്കാന്‍ നിഗൂഢ ശ്രമം നടക്കുന്നു: മന്ത്രി മഞ്ഞളാംകുഴി അലി
Oct 6, 2013, 11:00 IST
ദുബൈ: കേരള മോഡല്‍ വികസനം ഇന്ത്യയില്‍ തന്നെ ചര്‍ച്ച ആകേണ്ട സമയത്ത് ഗുജറാത്ത് മോഡല്‍, മോഡിസം എന്നീ പുകമറ സൃഷ്ട്ടിച്ച് മാധ്യമ ലോബികളെ കൂട്ടുപിടിച്ച് കേരളത്തിന്റെ വികസന കുതിപ്പ് മറച്ചുവെക്കാന്‍ നിഗൂഢമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി . ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണ കണ്‍വെന്‍ഷന്‍ ദുബൈയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം ശ്രമങ്ങളെ തകര്‍ക്കാനാണ് മുസ്ലിം ലീഗ് പ്രസ്ഥാനം തെരഞ്ഞെടുപ്പിനു മാസങ്ങള്‍ക്ക് മുമ്പ് തന്നെ ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഇത് യു.ഡി.എഫിന്റെ വിജയ കുതിപ്പിന് കരുത്തേകുമെന്നും മുസ്ലിം ലീഗ് പ്രസ്ഥാനം ജയിക്കുന്നവരുടെ പാര്‍ട്ടി മാത്രമല്ല ജയിപ്പിക്കുന്നവരുടയും പാര്‍ട്ടിയാണ്. മുസ്ലിം ലീഗിന്റെ വിജയത്തില്‍ എന്നും പ്രവാസികള്‍ പ്രധാന പങ്ക് വഹിക്കാറുണ്ട്. അത് ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രകടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറം ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ് ഇ. ആര്‍ അലി മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളെ യു.എ.ഇ കെ.എം.സി.സി ജന. സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ പ്രഖ്യാപിച്ചു. ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കെ.എം.സി.സിയുടെ കുടിവെള്ള പദ്ധതിയിലേക്കുള്ള ഫണ്ട് മലപ്പുറം ജില്ലക്ക് വേണ്ടി മഞ്ചേരി മണ്ഡലം കെ.എം.സി.സി ട്രഷറര്‍ ഹക്കീം മഞ്ചേരിയില്‍ നിന്ന് സ്വീകരിച്ച് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു.
പെരിന്തല്‍മണ്ണ തേലക്കാട് ബസ് അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള മണ്ഡലം കമ്മിറ്റിയുടെ ഫണ്ട് സ്വരൂപണത്തിന്റെ ഉദ്ഘാടനം എമിറേറ്റ്‌സ് എക്‌സസ് റിയല്‍ എസ്‌റ്റേറ്റ് എം.ഡി ഹസന്‍ ആനമങ്ങാടില്‍ നിന്ന് സ്വീകരിച്ച് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു. സംസ്ഥാന കെ.എം.സി.സി ആക്ടിംഗ് ജന. സെക്രട്ടറി ഹനീഫ ചെര്‍ക്കള, സെക്രട്ടറി മുസ്തഫ തിരൂര്‍, ജില്ലാ നേതാക്കന്‍മാരായ ചെമ്മുക്കന്‍ യാഹുമോന്‍, അബൂബക്കര്‍ ബി.പി അങ്ങാടി, ഒ.ടി സലാം, നിഹ് മത്തുല്ല മങ്കട, അഷ്‌റഫ് തോട്ടോളി, കെ.പി.പി തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജന. സെക്രട്ടറി പി.വി നാസര്‍ സ്വാഗതവും, ട്രഷറര്‍ മുസ്തഫ വേങ്ങര നന്ദിയും പറഞ്ഞു.
Keywords: Dubai, Gulf, Minister, Development project, Kerala, Gujarat, Manjalamkuzhi Ali, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: