ഖത്തര്‍ എയര്‍പോര്‍ട്ടില്‍ സഹയാത്രികനെ ലഗേജ് ഏല്‍പ്പിച്ച ആ പ്രവാസി അറിയാന്‍; നിങ്ങളുടെ സാധനങ്ങള്‍ ഇവിടെയുണ്ട്
Aug 11, 2016, 20:30 IST
കാസര്‍കോട്: (www.kasargodvartha.com 11/08/2016) എയര്‍പോര്‍ട്ടില്‍ നിന്നും സഹയാത്രികന്‍ ഏല്‍പിച്ച ലഗേജിന്റെ ഉടമയെ തേടുകയാണ് ചട്ടഞ്ചാലിലെ ഒരു പ്രവാസി. ലഗേജിന്റെ ഭാര പരിധി കൂടിയതിനാലാണ് സഹയാത്രികന്‍ ചട്ടഞ്ചാലിലെ യുവാവിനെ സാധനങ്ങള്‍ ഏല്‍പിച്ചത്. വ്യാഴാഴ്ചച ഖത്തറില്‍ നിന്നും മംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരായിരുന്നു ഇരുവരും.
ഖത്തര്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഏതാനും സാധനങ്ങള്‍ കാസര്‍കോട് സ്വദേശിയെന്ന് പരിചയപ്പെടുത്തിയ യുവാവ് ചട്ടഞ്ചാലിലെ പ്രവാസിയെ ഏല്‍പിച്ചത്. എല്ലാം പരിശോധിച്ച ശേഷമായിരുന്നു സാധനങ്ങള്‍ സ്വീകരിച്ചത്. ഇതിന് ശേഷം മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയ ചട്ടഞ്ചാലിലെ യുവാവ് സാധനങ്ങള്‍ തിരിച്ചേല്‍പ്പിക്കാന്‍ മറന്നുപോയി. പുറത്തിറങ്ങിയ ഉടനെ നാട്ടിലേക്ക് പുറപ്പെടുകയും ചെയ്തു. വീട്ടിലെത്തിയപ്പോഴാണ് സഹയാത്രികന്‍ ഏല്‍പ്പിച്ച പൊതി ശ്രദ്ധയില്‍ പെട്ടത്.
എന്നാല്‍ കാസര്‍കോട് സ്വദേശിയാണെന്ന വിവരം മാത്രമേ ചട്ടഞ്ചാലിലെ യുവാവിന്റെ പക്കലുള്ളൂ. ഉടമസ്ഥന്‍ സമീപിച്ചാല്‍ സാധനങ്ങള്‍ തിരിച്ചേല്‍പ്പിക്കും. ബന്ധപ്പെടുക: ഷഹബാസ് - 9061199771.
Keywords : Airport, Qatar, Kasaragod, Gulf, Luggage, Friend.