സമൂഹത്തില്‍ ആര്‍ക്കും ഉപകരിക്കാവുന്ന ജീവകാരുണ്യപ്രവര്‍ത്തനമാണ് രക്തദാനം, അത് പ്രോത്സാഹിപ്പിക്കപ്പെടണം: കുഞ്ഞാലിക്കുട്ടി
Nov 11, 2018, 11:42 IST
ദുബൈ: (www.kasargodvartha.com 11.11.2018) സമൂഹത്തില്‍ ആര്‍ക്കും ഉപകരിക്കാവുന്ന ജീവകാരുണ്യപ്രവര്‍ത്തനമാണ് രക്തദാനമെന്നും അത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും പി കെ കുഞ്ഞാലിക്കുട്ടി എം പി അഭിപ്രായപ്പെട്ടു. ദുബൈ ഹെല്‍ത്ത് അതോറിറ്റിയുമായി സഹകരിച്ച് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മറ്റി നടത്തിയ രക്തദാന ക്യാമ്പില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധാതാക്കള്‍ക്കുള്ള ഡോനര്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടിക്ക് നല്‍കിക്കൊണ്ട് കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു. പരീക്ഷണ ശാലകളില്‍ കൃതിമമായി ഉത്പാദിപ്പിക്കാന്‍ പറ്റാത്ത രക്തം അവശ്യക്കാര്‍ക്ക് യഥേഷ്ഠം ലഭ്യമാക്കാന്‍ രക്തദാനം പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. യു എ ഇ കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ സംസ്ഥാന കെ എം സി സി പ്രസിഡന്റ് പി കെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ സി ഇസ്മാഈല്‍, വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം, ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ഹനീഫ് ചെര്‍ക്കള, മുനീര്‍ ചെര്‍ക്കള,സിദ്ദീഖ് ചൗക്കി, സത്താര്‍ ആലംപാടി, സുബൈര്‍ അബ്ദുല്ല,
അബ്ദുല്ല ബെളിഞ്ചം, എം.എസ് ഹമീദ്, ഉപ്പി കല്ലങ്കൈ, സുഹൈല്‍ കോപ്പ, സഫ് വാന്‍ അണങ്കൂര്‍ സംബന്ധിച്ചു. ട്രഷറര്‍ അസീസ് കമാലിയ നന്ദി പറഞ്ഞു.
യു എ ഇ യുടെ 47-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ദുബൈ ആരോഗ്യ വകുപ്പുമായി സഹകരിച്ച് അല്‍ബറഹ കെ എം സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ നിരവധി പേരാണ് രക്തം ധാനം നല്‍കാന്‍ എത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, news, Gulf, Top-Headlines, P.K.Kunhalikutty, P.K Kunhalikutty about Blood Donation
< !- START disable copy paste -->