പ്രധാനമന്ത്രിക്കെതിരെ തുറന്നടിച്ച് പിണറായി; കേരളത്തിന്റെ വികസന സാധ്യതകള്‍ തകര്‍ക്കുകയാണ് കേന്ദ്രമെന്ന് വിമര്‍ശനം
Oct 21, 2018, 15:44 IST
ഷാര്‍ജ:(www.kasargodvartha.com 21/10/2018) കേന്ദ്രത്തിനെതിരെ തുറന്നടിച്ച് പിണറായി. കേരളത്തിന്റെ വികസന സാധ്യതകള്‍ തകര്‍ക്കുകയാണ് പ്രധാനമന്ത്രിയെന്ന് ചെയ്യുന്നതെന്ന് ഷാര്‍ജയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം തടഞ്ഞതോടെയാണ് മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ദുരിതാശ്വാസത്തിന് വിദേശ രാജ്യങ്ങളുടെ സഹായം നിഷേധിക്കുകയും സഹായം തേടിയുള്ള മന്ത്രിമാരുടെ വിദേശ യാത്ര വിലക്കുകയുമാണ് കേന്ദ്രം ചെയ്യുന്നത്. കേരളത്തില്‍ വികസനം വരേണ്ട എന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശമലയാളികളുടെ സഹായം തേടുന്നത് സംബന്ധിച്ച ആശയം പങ്കുവെച്ചപ്പോള്‍ തന്നേക്കാള്‍ വാചാലനായിരുന്നു പ്രധാനമന്ത്രി. ഗുജറാത്ത് ദുരന്തകാലത്ത് ലോകമെമ്പാടുമുള്ള ഗുജറാത്തികളുടെ സഹായം തേടിയത് അദ്ദേഹം ഓര്‍ത്തെടുത്തു. വിദേശരാജ്യങ്ങളിലെ ജീവകാരുണ്യ സംഘടനകളുടെ സഹായം സ്വീകരിക്കാമെന്ന് നിര്‍ദേശവും നല്‍കി.
യാത്രക്ക് കേന്ദ്രം അനുമതി നിഷേധിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. മന്ത്രിമാര്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് അനുമതി നിഷേധിച്ചെന്നും പിണറായി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sharjah, Gulf, Pinarayi-Vijayan,Prime minister,Pinarayi Vijayan against Prime Minister