മക്ക-ജിദ്ദ എക്‌സ്പ്രസ് റോഡില്‍ ഇന്ധന ടാങ്കെര്‍ ലോറിക്ക് തീപിടിച്ചു; സിവില്‍ ഡിഫെന്‍സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി
Aug 25, 2021, 16:40 IST
ജിദ്ദ: (www.kasargodvartha.com 25.08.2021) ഇന്ധന ടാങ്കെര്‍ ലോറിക്ക് തീപിടിച്ചു. മക്ക-ജിദ്ദ എക്‌സ്പ്രസ് റോഡില്‍ ചൊവാഴ്ച രാത്രിയാണ് സംഭവം. അമിതവേഗതയില്‍ വന്ന ഒരു വാഹനം ഡീസലുമായി പോകുന്ന ട്രകില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഇന്ധന ചോര്‍ചയാണ് അഗ്നിബാധക്ക് കാരണം.
അപകടം നടന്ന ഉടനെ മക്കയില്‍ നിന്ന് സിവില്‍ ഡിഫെന്‍സ് സ്ഥലത്തെത്തിയതിനാല്‍ തൊട്ടടുത്ത സ്ഥലങ്ങളിലേക്ക് തീപടരാതെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു. അപകടത്തില്‍ മരണമോ പരിക്കോ ഇല്ലെന്ന് സിവില്‍ ഡിഫെന്‍സ് അറിയിച്ചു. ട്രാഫിക്, റോഡ് സുരക്ഷാവിഭാഗവും സ്ഥലത്തെത്തിയിരുന്നു.
Keywords: Jeddah, News, Gulf, World, Top-Headlines, Fire, Vehicle, Injured, Death, Petrol tanker erupts in ball of flames on Makkah-Jeddah expressway







