മഅദനി വിഷയത്തില്‍ പ്രസ്താവനകള്‍ അല്ല നടപടികള്‍ ആണ് ആവശ്യം: പി.സി.എഫ്
Dec 24, 2012, 19:50 IST
ദുബൈ: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ആരോഗ്യാവസ്ഥ അനുദിനം വഷളാവുകയാണെന്നും ഈ വിഷയത്തില്‍ പ്രസ്താവനകള്‍ അല്ല നടപടികള്‍ ആണ് ഉടനടി ആവശ്യമെന്നും പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ദുബൈ കമ്മിറ്റി അഭിപ്രായപ്പെട്ടു.
എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ തന്നെ നഷ്ടമാവുന്ന സാഹചര്യമാണു നിലനില്‍കുന്നതെന്നും മഅദനിയുടെ ആരോഗ്യസ്ഥിതി മനസിലാക്കാന്‍ സര്‍വകക്ഷി പ്രതിനിധി സംഘത്തെ ജയിലിലേക്കയക്കണമെന്നും പി.സി.എഫ് ആവശ്യപ്പട്ടു.
വൈകി എങ്കിലും മഅദനി വിഷയത്തില്‍ പൊതസമൂഹം മൗനം വെടിഞ്ഞു രംഗത്തുവന്നതും കേന്ദ്ര മന്ത്രി കൊടുക്കുന്നില്‍ സുരേഷ് നടത്തിയ ഇടപെടലുകളും സ്വാഗതം ചെയ്യുന്നതായും പി.സി.എഫ് അറിയിച്ചു. പി.സി.എഫ്. ദുബൈ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മഅ്ദനി ഐക്യദാര്‍ഢ്യ സംഗമവും വെള്ളിയാഴ്ച ദുബായില്‍ നടക്കും.
യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റ് അസീസ് സേട്ട് അധ്യക്ഷത വഹിച്ചു. മുഹമ്മദ്
ഷാ കൊട്ടാരക്കര, ഷമീര്‍ പാലക്കാട്, റഹീം ആലുവ, ഹകീം വാഴക്കാലായി പത്തനംതിട്ട, നസീര്‍ തിരൂര്‍, മൊയ്തുണ്ണി ചങ്ങരംകുളം എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് മഹ്‌റൂഫ് സ്വാഗതവും, ഷജീര്‍ എറണാകുളം നന്ദിയും പറഞ്ഞു.

Keywords: PCF, PDP, Madani, Jail, Bail, Protest, Dubai, Gulf, Malayalam news