സംസ്ഥാന നേതൃത്വത്തിന് പിന്നില്‍ ഉറച്ചു നില്‍ക്കും: പി.സി.എഫ്
May 15, 2013, 20:28 IST
കുവൈത്ത്: പി.ഡി.പിയില്‍ നിന്ന് രാജി വെച്ച സ്വാര്‍ത്ഥ മോഹികളായ ചില ആളുകളുടെ പിന്നാലെ പോകാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ ജീവന് തുല്യം സ്‌നേഹിക്കുന്ന കാസര്‍കോട് ജില്ലയിലെ പ്രവര്‍ത്തകരെ കിട്ടില്ലെന്ന് അബ്ബാസിയയില്‍ ചേര്‍ന്ന പി.സി.എഫ് കുവൈത്ത് കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിപ്രായപെട്ടു.
കര്‍ണാടകയില്‍ ഭരണം മാറുകയും ചെയര്‍മാന് ജാമ്യത്തിനുള്ള വഴി തെളിയുകയും ചെയ്യുന്ന സമയത്ത് ശത്രുക്കള്‍ പോലും പറയാന്‍ മടിക്കുന്ന വാക്കുകളാണ് ഇവര്‍ വിളിച്ചു പറഞ്ഞത്. അതൊന്നും ആരും വിശ്വാസത്തില്‍ എടുക്കില്ലെന്നും യോഗം കൂട്ടി ചേര്‍ത്തു.
ഗ്രാമീണ സൂപ്പര്‍ മാര്‍ക്കറ്റ് തട്ടിപ്പ് നടത്തി പാര്‍ട്ടിയുടെ പേര് പറഞ്ഞു കേസില്‍ നിന്നും രക്ഷപെട്ട വ്യക്തിയാണ് അജിത് കുമാര്‍ ആസാദ് എന്നും നാഷണല്‍ ലീഗുകാര്‍ ഇദ്ദേഹത്തെ പോലുള്ളവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് നന്നായില്ലെന്നും യോഗം വിലയിരുത്തി.
ഷുക്കൂര്‍ അഹമദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റഹീം ആരിക്കാടി, ഹൈദര്‍ മധൂര്‍, സലിം പച്ചമ്പളം, യാസര്‍ പടുപ്പ് എന്നിവര്‍ സംസാരിച്ചു. ലത്തീഫ് ബന്തിയോട് സ്വാഗതവും, റിയാസ് നന്ദിയും പറഞ്ഞു.

Keywords: PCF, Kuwait, Meet, Abdul Nasar Madani, PDP, Karnataka, Jail, Bail, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News