മഅദനി: പി.സി.എഫ്. മനുഷ്യാവകാശ സമ്മേളനം നടത്തി
Feb 18, 2013, 19:37 IST
ദുബൈ: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പി.സി.എഫ് ദുബൈ കമ്മിറ്റി മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിച്ചു. 'മഅദനി: മനുഷ്യാവകാശം തടവറയില്‍' എന്ന ശീര്‍ഷകത്തില്‍ പി.സി.എഫ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്.
ഫ്‌ളോറ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന മനുഷ്യാവകാശ സമ്മേളനം അലി ബാഖവി പെരുമ്പിലാവ് ഉദ്ഘാടനം ചെയ്തു. പി.സി.എഫ് ദുബൈ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷാ കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. പി.ഡി.പി കാസര്‍കോട് ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുര്‍ റഹിമാന്‍ തെരുവത്ത് മുഖ്യ പ്രഭാഷണം നടത്തി.
എം.സി.എ.നാസര്‍ (മീഡിയ വണ്‍), കെ.എം.അബ്ബാസ് (എഡിറ്റര്‍ ഇന്‍ ചാര്‍ജ് സിറാജ് ദിനപത്രം), നസീര്‍ പാനൂര്‍ (ഐ.എം.സി.സി.), വി.എം.സതീഷ് (എമിറേറ്റ്‌സ് എഫ്.എം.), ഹസന്‍ അമാനി (അന്‍വാര്‍ വെല്‍ഫയര്‍ അസോസിയേഷന്‍), ഇല്യാസ് തലശ്ശേരി, ഹാഷിം എസ്.കുന്നേല്‍, ഇക്ബാല്‍ തൊടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഹകീം വാഴക്കാലായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഹമ്മദ് മഅറൂഫ്
സ്വാഗതവും ഷമീര്‍ മോളൂര്‍ പാലക്കാട് നന്ദിയും പറഞ്ഞു.

Keywords: PCF, Dubai committee, PDC, Chairman, Abdul Nasar Madani, Jail, Protest, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News